ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരങ്ങണി ട്രക്കിംഗിന് നിരോധനം: നിരോധനം കാട്ടുതീ പടരാനുള്ള സാധ്യത മുന്നില്‍ കണ്ട്.

  • By Desk
Google Oneindia Malayalam News

മറയൂര്‍: കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിംഗിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ ചൂട് കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ മേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ബീഹാറില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എ ആനന്ദ് സിങ് കോണ്‍ഗ്രസില്‍, ലക്ഷ്യം ബിജെപി

തേനി ജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ കഴിഞ്ഞ മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു. അന്നു നടന്ന വലിയ അപകടതത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നേരത്തെതന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

kurangini-154867

അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലുംം സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. എട്ട് മാസങ്ങള്‍ക്ക് ശേഷം 2018 നവംമ്പര്‍ 31 മുതല്‍ അംഗീകൃത പാതകളില്‍ വീണ്ടും ട്രെക്കിംഗിന് അനുവദിയുണ്ടായിരുന്നു. പുതിയ നിരക്കും ഏര്‍പ്പെടുത്തി. എന്നാല്‍ രണ്ടു ദിവസമായി തേനി ജില്ലയിലെ പെരിയകുളം, ലക്ഷ്മിപുരം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നതോടെയാണ് കുരങ്ങണി -ടോപ്പ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് ട്രക്കിംഗ് നിരോധിച്ചിരിക്കുന്നത്.

Idukki
English summary
Trekking ban in kurangini to prevent fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X