ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരമ്പരാഗത ഔഷധങ്ങളെ പരിചയപ്പെടുത്തി നാട്ടുവൈദ്യന്‍മാര്‍

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലിയില്‍ നടന്ന ട്രൈബല്‍ ഫെസ്റ്റിലനോടനുബന്ധിച്ചാണ് പരമ്പരാഗത ഔഷധങ്ങളെ പരിചയപ്പെടാന്‍ ഒരുകൂട്ടം നാട്ടുവൈദ്യന്‍മാര്‍ എത്തിയത്. പ്രകൃതിയോടിണങ്ങി ജീവിക്കാനും പരമ്പരാഗത ചികിത്സാരീതികളിലൂടെ ആരോഗ്യ സംരക്ഷണം നിലനിര്‍ത്താനുമുള്ള വിവിധ ഇനം മരുന്നുകള്‍ ഫെസ്റ്റിനോടനുബന്ധിച്ച് സജ്ജീകിരച്ചിട്ടുള്ള പ്രത്യേക സ്റ്റാളില്‍ ഇവര്‍ ഒരുക്കിയിരിക്കുന്നു.

adimaly

കുളമാവുകുഴി ട്രൈബല്‍ സെറ്റില്‍മെന്റില്‍ കഴിയുന്ന പരമ്പരാഗത വൈദ്യന്‍മാരാണ് ഗോത്ര-ചികിത്സ രീതികളെ പരിചയപ്പെടുത്താന്‍ അടിമാലിയില്‍ എത്തിയത്.ചുമ,പനി,അലര്‍ജി, താരന്‍, മുടികൊഴിച്ചില്‍, മുറിവ് തുടങ്ങിയവക്കെല്ലാമുള്ള മരുന്നുകള്‍ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ നിന്ന് ലഭ്യമാണ്. പാരമ്പര്യമായി നാട്ടുവൈദ്യം പരിശീലിച്ചു വരുന്നവരാണ് ഈ മരുന്നുകള്‍ തയ്യാറാക്കുന്നത്. മൂന്നുകൂട്ടം മുതല്‍ എട്ടുകൂട്ടംവരെ ഔഷധ ചെടികള്‍ ഉപയോഗിച്ചാണ് മിക്ക മരുന്നുകളും ഉണ്ടാക്കുന്നത്.

കീഴാര്‍നെല്ലി,വരമ്പേല്‍കൊടുവേദി,സര്‍പ്പഗന്ധി,മുയല്‍ ചെവിയന്‍,ചെറുതേക്ക്, പച്ച കര്‍പ്പുരം തുടങ്ങി അമ്പതോളം ഔഷധ സസ്യങ്ങളും ഇവിടെ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നു.തലമുറകള്‍ കൈമാറിയെത്തിയ ഔഷധകൂട്ടുകള്‍ അന്യം നിന്നുപോകാതെ കാത്തു സൂക്ഷിക്കുകയും ജീവിതരീതികള്‍ പ്രകൃതിയോടിണങ്ങിയാണെന്നുമുള്ള ഓര്‍മപ്പെടുത്തലുകളും ഇവരോരോരുത്തരും പൊതുജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നു.

Idukki
English summary
tribal fest in adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X