ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറയൂരില്‍ ചന്ദന മോഷണം: ആദിവാസി യുവാവ് അറസ്റ്റില്‍! വനപാലകരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന്!

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍ ചന്ദന ഡിവിഷനിലെ നാച്ചിവയല്‍ ചന്ദന റിസര്‍വ്വില്‍ നിന്നും ചന്ദന മരത്തിന്റെ വേരുകള്‍മോഷ്ടിച്ച കേസില്‍ ആദിവാസി യുവാവ് പിടിയില്‍.നെല്ലിപ്പെട്ടി ആദിവാസി കോളനിയില്‍ ആറുമുഖമാണ് നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തുകയായിരുന്നു.

<strong>ഒഡിഷക്കാരന്റെ കൊലപാതകം പ്രതി മുങ്ങി,​ ഭക്ഷണം പാചകം ചെയ്യാൻ താമസിച്ചത് കൊലയിൽ കലാശിച്ചത്</strong>ഒഡിഷക്കാരന്റെ കൊലപാതകം പ്രതി മുങ്ങി,​ ഭക്ഷണം പാചകം ചെയ്യാൻ താമസിച്ചത് കൊലയിൽ കലാശിച്ചത്

ഇയാളുടെ പക്കല്‍ നിന്നും മോഷ്ടിച്ച ചന്ദനമരത്തിന്റെ ആറുകിലോ ഗ്രാം തൂക്കം വരുന്ന ചന്ദനകഷ്ണങ്ങളും കണ്ടെടുത്തു.കഴിഞ്ഞ ദിവസം നാച്ചിവയല്‍ ചന്ദന റിസര്‍വ്വിലെ അമ്പലപ്പാറ ഭാഗത്ത് നിന്നാണ് ആറുമുഖത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ചന്ദന മരത്തിന്റെ വേരുകള്‍മാന്തിയെടുത്ത് കടത്തിയത്.

sandalwoodrobbery

പിടിയിലായ അറുമുഖന്‍ മുമ്പും നിരവധി ചന്ദനമോഷണ കേസില്‍ ഉള്‍പ്പെടിട്ടുള്ളതും കഞ്ചാവ് കടത്തിയ കേസിലും പിടികിട്ടാപ്പുള്ളിയായാണെന്ന് വനപാലകര്‍ പറയുന്നു. നാച്ചിവയല്‍ ഡെപ്യുട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ നിസാം , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍സജിമോന്‍ , കെ വി അജിത്ത് എന്നിവര്‍ ഉള്‍പ്പെടയുള്ള സംഘമാണ് പ്രതിയെ ആദിവാസി കോളനിയില്‍ എത്തി പിടികൂടിയത്.

Idukki
English summary
tribal man arrsted in sandal wood robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X