ആവേശത്തിരയില്‍ വെള്ളത്തൂവല്‍: ഇടുക്കി ജില്ലാതല വടംവലി മത്സരം ഞായറാഴ്ച! പ്രമുഖ ടീമുകള്‍ മാറ്റുരക്കും
വെള്ളത്തൂവല്‍: ഐഎന്‍റ്റിയുസി ഡ്രൈവേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് വെള്ളത്തൂവലില്‍ ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുമ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രളയത്തെ തുടര്‍ന്ന് മത്സരം മാറ്റിവെയ്ക്കുകയായിരുന്നു. പ്രളയത്തെ അതിജീവിച്ച് മുന്നേറുന്ന വെള്ളത്തൂവലിനെ കൂടുതല്‍ സജ്ജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ എം നിര്‍വ്വഹിക്കും. വെള്ളത്തൂവല്‍ പഞ്ചായത്ത് കോംപ്ലക്‌സിനു മുമ്പിലാണ് മത്സരവേദി ഒരുക്കിയിരിക്കുന്നത്.

മത്സരത്തില്‍ വിജയികളാകുന്ന ടീമിന് മുട്ടനാടും പതിനായിരം രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് എണ്ണായിരം രൂപയും പൂവന്‍കോഴിയും ട്രോഫിയും സമ്മാനമായി ലഭിക്കും.മൂന്നാം സ്ഥാനം നേടുന്ന ടീമിന് ആറായിരം രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. നാലായിരം രൂപമുതല്‍ ആയിരം രൂപവരെയുള്ള സമ്മാനങ്ങളും പങ്കെടുക്കുന്ന ടീമുകള്‍ക്ക് നല്‍കുമെന്ന് സംഘടകസമിതി അറിയിച്ചു. 450കിലോ എന്ന വ്യവസ്ഥയില്‍ ടീമുകകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം കരുതണം.മത്സരസംബന്ധമായ വിവരങ്ങള്‍ അറിയുവാന്‍ 9447201856,9446102346 എന്നീ ഫോണ്‍നമ്പരുകള്‍ ബന്ധപ്പെടുക.












Click it and Unblock the Notifications