Get Updates
Get notified of breaking news, exclusive insights, and must-see stories!

കോതമംഗലത്ത് കഞ്ചാവ് വേട്ട വില്‍പ്പന: വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും!

കോതമംഗലത്ത് കഞ്ചാവ് വേട്ട വില്‍പ്പന: വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും!

തൊടുപുഴ: കോതമംഗലം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. ഇരുചക്രവാഹനത്തില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തി വന്നവരാണ് പിടിയിലായത്. കോതമംഗലം നേര്യമംഗലം തേന്‍കോട് വേട്ടുകുന്നേല്‍ നൗഷാദ് ,മൂന്നാര്‍ പള്ളിവാസല്‍ ആനച്ചാല്‍ തട്ടാത്തിമുക്ക് മറ്റത്തില്‍ അഗസ്റ്റീന്‍ മകന്‍ റിനു അഗസ്റ്റിന്‍ എന്നിവരെയാണ് കോതമംഗലത്തുവെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.

1.1 കിലോഗ്രാം കഞ്ചാവും ഒരു സ്‌കുട്ടറും അടക്കമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികള്‍ മാസങ്ങളായി കോതമംഗലത്തും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നവരാണെന്നും ചെറുപൊതികളിലായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ganjahunting-15

വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.കുറച്ചു ദിവസങ്ങളായി പിടിയിലായ രണ്ടുപേരും എക്‌സൈസ് ഷാഡോ ടീമിന്റ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് സി.ഐ.പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+