ഇടുക്കിയില്‍ ഒരാഴ്ചക്കിടയില്‍ 2 പേര്‍ മുങ്ങി മരിച്ചു: മരണക്കയങ്ങളുണ്ട് സൂക്ഷിക്കുക!!
അടിമാലി: ഒരിടവേളക്കു ശേഷം ഇടുക്കിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടിയില്‍ രണ്ടുപേരാണ് മുങ്ങി മരിച്ചത്. വേനല്‍കടുത്തതോടെ കുളിക്കാനായി പുഴയില്‍ പോയവരാണ് ഇരുവരും. വെള്ളിയാഴ്ച മുരിക്കാശേരിക്കു സമീപം ഈട്ടിതോപ്പ് തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരനും ഞായറാഴ്ച വൈകുന്നേരം കുഞ്ചിത്തണ്ണിയില്‍ വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ തടിയമ്പാട് സ്വദേശി സുരേഷ് എന്ന യുവാവുമാണ് മുങ്ങി മരിച്ചത്.
ഈട്ടിത്തോപ്പില്‍ പത്താംക്ലാസുകാരന്‍ വെള്ളത്തില്‍ അകപ്പെട്ടത് പ്രദേശവാസികളാണ് ആദ്യം അറിഞ്ഞത്. കരക്കു കിടക്കുന്ന ചെരുപ്പ് കണ്ടാണ് വെള്ളത്തില്‍ കുട്ടി മുങ്ങിയപ്പോയ വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കരയില്‍ എത്തിച്ചതും. അതേസമയം കുഞ്ചിതണ്ണിയില്‍ സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കുന്നതിനിടയിലാണ് സുരേഷ് കാല്‍വഴുത് ആഴക്കയത്തില്‍ അകപ്പെട്ടത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സുരേഷിന്റെ മൃതദേഹം കരക്കെത്തിച്ചത്. അവധിക്കാലംകൂടി തുടങ്ങിയതോടെ ജില്ലയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിനോദസഞ്ചര മേഖയില്‍ അടക്കമെത്തുന്ന സഞ്ചാരികളും ജലാശയത്തിന്റെ ആഴമറിയാതെ വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിനിട വരുത്തുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications