ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടക്കെണിയൊരുക്കി ഉപയോഗശൂന്യമായ പാറമടകള്‍; ഇടുക്കിയിലുള്ളത് 200ലധികം പാറമടകള്‍...

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അപകടകെണിയൊരുക്കി ജില്ലയുടെ വിവിധ ഇടങ്ങളിലായുള്ളത് ഇരുനൂലധികം പാറമടകള്‍. കാലവര്‍ഷമഴയില്‍ വെള്ളക്കെട്ടായി മാറിയ ഇത്തരം പാറമടകള്‍ സമീപകാലത്ത് തന്നെ വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതും ഉറപ്പാണ്. ഉപയോഗശൂന്യമായ പാറമടകള്‍ മണ്ണിട്ട് നികത്തുകയോ, സംരക്ഷണവേലി കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനൊ ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിവിധ ഇടങ്ങളിലുള്ളവര്‍ പറയുന്നത്. വന്‍തോതിലുള്ള പാറ ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെങ്കില്‍ ഉപയോഗ ശൂന്യമായ പാറമടകള്‍ വലിയ അപകട ഭീഷിണിയാണുയര്‍ത്തുന്നത്.

പാറമടകള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഇവ മണ്ണിട്ട് നികത്തുകയോ, ചുറ്റുവേലികെട്ടി സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്നതാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്..

thariode

എന്നാല്‍ നിയമങ്ങള്‍ കാറ്റാല്‍ പറത്തി കിട്ടിയ അനുമതി ഉപയോഗിച്ച് വന്‍തോതില്‍ പാറഖനനം നടത്തിയതിന് ശേഷം ഉടമകള്‍ ഇവ ഉപേക്ഷിച്ച് പോകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഇരുനൂറിലധികം പാറമടകള്‍ ഇടുക്കി ജില്ലയുടെ പലഭാഗങ്ങളിലായി ഉണ്ടെന്നാണ് വിവരം. സമീപകാലങ്ങളിലും ഇത്തരം പാറമടകയങ്ങളില്‍ വീണ് ബന്ധുവീടുകളിലടക്കം എത്തുന്ന കുട്ടികള്‍ മരണപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Idukki
English summary
Two hundreds of quarries in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X