ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമാരമംഗലത്തും നെടുങ്കണ്ടത്തും ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

Google Oneindia Malayalam News

ഇടുക്കി: കുമാരമംഗലം, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം തുടങ്ങി. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുക.

i

കുമാരമംഗലം പൈങ്കുളം സെന്റ് തോമസ് യു.പി. സ്‌കൂളിലാണ് ഡിസിസി പ്രവര്‍ത്തിക്കുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി 50 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരെ ഡിസിസിയിലേക്ക് എത്തിക്കുന്നതിനും ഗുരുതരാവസ്ഥയുണ്ടായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമായി ഒരു ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

രണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ച് കേരള കോണ്‍ഗ്രസ്; അല്ലെങ്കില്‍ മറ്റൊരു പദവി, മുന്നണിയിലെ മൂന്നാം കക്ഷിരണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ച് കേരള കോണ്‍ഗ്രസ്; അല്ലെങ്കില്‍ മറ്റൊരു പദവി, മുന്നണിയിലെ മൂന്നാം കക്ഷി

ഡിസിസിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് പഞ്ചായത്തിന് കീഴിലെ ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കും. ഇതിനായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇവിടെ സേവനത്തിനുണ്ടാവും. പഞ്ചായത്തിന്റെഉത്തരവാദിത്വത്തില്‍ ഒരു ഡോക്ടറുടെ സേവനം 24 മണിക്കൂറും ഡിസിസിയില്‍ ഉണ്ടാവും. ഇതിന് പുറമേ കുമാരമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ നോട്ടം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ പറഞ്ഞു.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

നെടുങ്കണ്ടം പഞ്ചായത്തില്‍ യു.പി സ്‌കൂളിലാണ് കേന്ദ്രം ആരംഭിച്ചത്. 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തിനൊപ്പം ഭക്ഷണ വിതരണത്തിനായി കാന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്ററില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാകും. അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ്, പോലീസ് സേവനവും ലഭ്യമാണ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

Idukki
English summary
Two More Corona treatment Centers Open in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X