Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്, ഒരാള്‍ പ്രവാസി, മറ്റൊരാള്‍ ചെന്നൈയില്‍ നിന്നും വന്നത്

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. മാവേലിക്കര സ്വദേശിയായ 60കാരനും ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മാവേലിക്കര താലൂക്ക് സ്വദേശിയായ 60 വയസ്സുകാരന്‍ മെയ് 9 ലെ കുവൈറ്റ് -കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, രോഗലക്ഷണങ്ങള്‍ മാറിയതിനെ തുടര്‍ന്ന് 11 ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് 13 ന് സ്വകാര്യ വാഹനത്തില്‍ എത്തിയതായിരുന്നു രോഗം സ്ഥിരീകരിച്ച ചെങ്ങന്നൂര്‍ ബ്ലോക്ക് സ്വദേശി. ഈ മാസം 13ന് വീട്ടിലെത്തിയ ഇദ്ദേഹം ഹോം ക്വാറന്റൈനില്‍ ആയിരുന്നു.

corona

അതേസമയം, ജില്ലയില്‍ ഇന്ന് 37 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. ഇവരെയെല്ലാം ചെങ്ങന്നൂര്‍ , ചേര്‍ത്തല താലൂക്കുകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി പ്രവേശിപ്പിച്ചു. ദുബായില്‍ നിന്നും രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര് , സലാലയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ഏഴു പേര്‍, മനിലയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിയ നാലു പേര്‍ എന്നിവരെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആകെ ജില്ലക്കാരായ 21 പേരെയാണ് ഇന്നലെ ചേര്‍ത്തല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചത്.

കുവൈറ്റില്‍ നിന്നും ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ എട്ടു പേരെയും റഷ്യയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ എട്ടു പേരെയും ചെങ്ങന്നൂര്‍ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. . വെളുപ്പിനെ 4 മണിയോടെയാണിവര്‍ കോവിഡ് കെയര്‍ സെന്ററില്‍ എത്തിയത്.

ഇതിനിടെ ദില്ലയില്‍ നിന്ന് കേരളത്തില്‍ ട്രെയിനില്‍ വന്ന 52 ആലപ്പുഴ ജില്ലക്കാരെയാണ് ആലപ്പുഴ, കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് ഹോം ക്വാറന്റൈനിലേക്കും കോവിഡ് കെയര്‍ സെന്ററുകളിലേക്കുമായി അയച്ചത്.എറണാകുളം സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ ജില്ലക്കാരായ 49 പേര്‍ ബുധനാഴ്ച കെ.എസ്. ആര്‍.ടി . സി ബസില്‍ ആലപ്പുഴ ബസ് സ്റ്റാന്റിലെത്തി. ഇവരില്‍ മൂന്നു പേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ്കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ബാക്കി 46 പേരെ വീടുകളില്‍ ഐസോലേഷനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയവരില്‍ 3 പേരെ കെഎസ്ആര്‍ടിസി ബസ്സില്‍ കായംകുളം ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. ഇവരില്‍ ഒരാളെ കാര്‍ത്തികപ്പള്ളി താലൂക്കിലെ കോവിഡ് കെയര്‍ സെന്ററിലും ബാക്കി 2 പേരെ വീടുകളില്‍ കൊറന്റൈനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+