Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടമലയാറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു... രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു...!!!

കോതമംഗലം: ആഴക്കയങ്ങളില്‍ വീണ്ടും അപകടമരണം. കോതമംഗലം ഇടമലയാറില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു.ഭൂതത്താന്‍കെട്ട് , ഇടമലയാര്‍ പ്രദേശങ്ങള്‍ കാണുവാനെത്തിയ 8 അംഗ സംഘത്തിലെ രണ്ടു പേരാണ് മുങ്ങി മരിച്ചത്. എറണാകുളം പനങ്ങാട് സ്വദേശി ആശീഖ് അസീസ് ,അമാന്‍ മുഹമ്മദ് എന്നിവരാണ് മുങ്ങി മരിച്ചത്.

മൃതദേഹം നാട്ടുകാരുടെയും ഫയര്‍ ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. ഇടമലയാര്‍ ജലവൈദ്യുത പദ്ധതിക്ക് സമീപം പവര്‍ഹൗസില്‍ നിന്നും വെള്ളം പുറംതള്ളുന്ന പലവന്‍പടിയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്. കുളിക്കാനായി ഇറങ്ങിയവര്‍ അപകടത്തില്‍പെട്ടതോടെ ഒപ്പമുണ്ടാരുന്നവര്‍ വിളിച്ചുകൂവുകയും തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

Edamalayar

ഇതിനിടിയില്‍ ഒഴുക്കില്‍പെട്ട മറ്റ് രണ്ടുപേര്‍ നീന്തി കരയ്ക്കു കയറുകയും ചെയ്തു. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒഴുക്കില്‍പെട്ടവരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നിരവിധി തവണ മുങ്ങി മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ഈ മേഖലയില്‍ സൂചന ബോര്‍ഡുകള്‍ അവഗണിച്ചാണ് പലപ്പോഴും ആളുകള്‍ കുളിക്കാനായി ഇറങ്ങുന്നത്. പുഴയുടെ ആഴവും ഒഴുക്കിനെ കുറിച്ച് ധാരണയും ഇല്ലാതെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നവരാണ് മുമ്പും അപകടത്തില്‍പെട്ടിട്ടുള്ളത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+