ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ ആരംഭിച്ചു; സമാധാനപരമായിരിക്കുമെന്ന് നേതൃത്വം
1964ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് ഹർത്താൽ അനുകൂലികളുടെ പ്രധാന ആവശ്യം
തൊടുപുഴ: വിവിധ ഭൂപ്രശ്നങ്ങൾ ഉയർത്തികാട്ടി ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

പാൽ, പത്രം, ആശുപത്രി, കുടിവെള്ളവിതരണം, മെഡിക്കൽ ഷോപ്പ്, പരീക്ഷ, വിവാഹം, മരണം മുതലായവയ്ക്ക് ഹർത്താൽ ബാധകമല്ല. തീർഥാടനങ്ങൾ, ഉത്സവങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയേയും ഹർത്താലിൽനിന്നു ഒഴിവാക്കി. വാഹനങ്ങൾ ബലമായി തടയുകയോ വ്യാപാരസ്ഥാപനങ്ങൾ ബലമായി അടപ്പിക്കുകയോ ചെയ്യില്ലെന്നും നേതൃത്വം അറിയിച്ചു.
1964ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് ഹർത്താൽ അനുകൂലികളുടെ പ്രധാന ആവശ്യം. കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964ൽ പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നത് എന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭ തെരെഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണ വിഷയമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications