Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിയെ വീഴ്ത്തും, 4000 ഭൂരിപക്ഷത്തിൽ ജയിക്കും.. ഒപ്പം റോഷിയുടെ ഇടുക്കിയും.. 5 ഉം ഉറപ്പിച്ച് യുഡിഎഫ്

തിരുവനന്തപുരം; ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, തൊടുപുഴ, ദേവികുളും ഇങ്ങനെ അഞ്ച് മണ്ഡലങ്ങളാണ് ഇടുക്കിയിൽ. 2016 ൽ മൂന്ന് ഇടത്തായിരുന്നു ഇടതുപക്ഷത്തിന്റെ വിജയം. ഉടുമ്പൻചോലയും പീരുമേടും ദേവികളുവും എൽഡിഎഫ് പിടച്ചപ്പോൾ തൊടുപുഴയും ഇടുക്കിയും യുഡിഎഫിനൊപ്പം നിന്നു.

കേരള കോൺഗ്രസ് എം നേതാവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിൻ ഇടതുമുന്നണിയിലേക്ക് എത്തിയതോടെ നിലവിൽ നാലിടത്താണ് എൽഡിഎഫ്. ഇത്തവണ തൊടുപുഴയിലടക്കം അട്ടിമറി വിജയം നേടി അഞ്ച് മണ്ഡലങ്ങളും ചുവപ്പിക്കാമെന്നാണ് ഇടത് പ്രതീക്ഷ. എന്നാൽ ജില്ലയിൽ ഇക്കുറി വമ്പൻ തിരിച്ച് വരവ് നടത്താനാകുമെന്നാണ് യുഡിഎഫ് അവകാശവാദം. മുന്നണിയുടെ കണക്ക് കൂട്ടലുകൾ ഇങ്ങനെ

ഇടുക്കിയിൽ വിജയം

ഇടുക്കിയിൽ വിജയം

ഇക്കുറി ജില്ലയിൽ വോട്ടിംഗ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയത് യുഡിഎഫിന്റെ നെഞ്ചിടിപ്പ് ഉയർത്തിയിരുന്നുവെങ്കിലും കരുത്ത് തെളിയിക്കാനാകുമെന്ന് നേതൃത്വം ഉറച്ച് പ്രതീക്ഷിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ഇടുക്കി മണ്ഡലത്തിൽ അട്ടിമറിക്ക് സാധ്യത ഇല്ലെന്നാണ് യുഡിഎഫ് വിശ്വാസം. എല്‍ഡിഎഫിനു വേണ്ടി റോഷി അഗസ്റ്റിനും യുഡിഎഫിനു വേണ്ടി ഫ്രാന്‍സിസ് ജോര്‍ജുമാണ് ഏറ്റുമുട്ടുന്നത്.

റോഷിയുടെ ആത്മവിശ്വാസം

റോഷിയുടെ ആത്മവിശ്വാസം

യുഡിഎഫിന്റെ കുത്തക സീറ്റായ ഇടുക്കിയിൽ തദ്ദേശ കണക്കുകൾ എൽഡിഎഫിന് അനുകൂലമായിരുന്നു. ഇതാണ് റോഷിയുടെ ആത്മവിശ്വാസം. മുന്നണി മാറിയതിനെ തുടര്‍ന്നുണ്ടാകുന്ന വോട്ട് ബാങ്കിലെ ചോര്‍ച്ച ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകൾ കൊണ്ട് മറികടക്കാൻ സാധിക്കുമെന്നും റോഷി ഇവിടെ പ്രതീക്ഷിക്കുന്നു.

6000 വോട്ടിന്റെ ഭൂരിപക്ഷം

6000 വോട്ടിന്റെ ഭൂരിപക്ഷം

അതേസമയം 2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഈ കണക്കുകൾ മുറുകെ പിടുക്കാൻ ഫ്രാൻസിസ് ജോർജിന് സാധിക്കുമെന്നും യുഡിഎഫും പ്രതീക്ഷിക്കുന്നു. 6000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫ്രാൻസിസ് ജോർജ് ജയിക്കുമെന്നാണ് പ്രതീക്ഷ.

4000 വോട്ടുകൾക്കെന്ന്

4000 വോട്ടുകൾക്കെന്ന്

ജില്ലയിലെ ഗ്ലാമർ മണ്ഡലമായ മന്ത്രി മണിയുടെ ഉടുമ്പൻചോലയിൽ 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇഎം ആഗസ്തിയ്ക്ക് വിജയിക്കാൻ ആകുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. 1996 ൽ മന്ത്രി മണിയുടെ കന്നി നിയമസഭ പോരാട്ടത്തിൽ അഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. 96 ആവർത്തിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് ഉറപ്പിക്കുന്നു.

ഭൂരിപക്ഷം മാത്രം

ഭൂരിപക്ഷം മാത്രം

തൊടുപുഴയിൽ ഭൂരിപക്ഷം എത്ര.െന്ന് മാത്രമേ യുഡിഎഫ് കണക്ക് കൂട്ടുന്നുള്ളൂ. നേരിയ തോതിൽ ഭൂരിപക്ഷത്തിന് കുറവുണ്ടായേക്കുമെന്നാണ് പ്രാദേശിക ഘടകങ്ങളും ബൂത്ത് തല കമ്മിറ്റികളും നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്. പീരുമേട്ടിൽ സിറിയക് തോമസ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കണക്ക് കൂട്ടൽ.

കപ്പിനും ചുണ്ടിനുമിടയിൽ

കപ്പിനും ചുണ്ടിനുമിടയിൽ

പീരുമേട്ടില്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിലായിരുന്നു യുഡിഎഫിന് മണ്ഡലം നഷ്ടമായത്. 314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിനു വേണ്ടി ഇഎസ് ബിജിമോൾ ജയിച്ചത്. അഡ്വ സിറിയക് തോമസ് തന്നെയായിരുന്നു കഴിഞ്ഞ തവണയും യുഡിഎഫിന് വേണ്ടി മത്സരിച്ചത്.

സംവരണ മണ്ഡലം

സംവരണ മണ്ഡലം

ജില്ലയിലെ ഏക സംവരണ മണ്ഡലമാണ് ദേവികുളത്ത് എൻഡിഎ വോട്ടുകൾ വെല്ലുവിളിയാകുമെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ട്. യുഡിഎഫ് അധികാരത്തിലേറിയാൽ ഇടുക്കിയിൽ നിന്ന് 2 മന്ത്രിമാർക്കാണ് സാധ്യത. പിജെ ജോസഫിനും ഇഎം ആഗസ്തിക്കും.

നാല് മണ്ഡലങ്ങളിലും

നാല് മണ്ഡലങ്ങളിലും

അതേസമയം തൊടുപുഴ ഒഴികെ മറ്റ് നാല് മണ്ഡലങ്ങളും ചുവക്കുമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ മികച്ച വിജയമായിരികക്കും ഇക്കുറി എൽഡിഎഫ് നേടുകയെന്നാണ് ബൂത്ത് തലങ്ങലിൽ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ഇടതമുന്നണി കണക്ക് കൂട്ടുന്നത്.

20,000 ത്തിന്റെ ഭൂരിപക്ഷം

20,000 ത്തിന്റെ ഭൂരിപക്ഷം

മന്ത്രി എംഎം മണിയ്ക്ക് തൊടുപുഴയിൽ 20,000 ത്തിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസുകാർ തമ്മിൽ ശക്തമായ പോരാട്ടം കാഴ്ച വെച്ച ഇടുക്കിയിൽ റോഷി അഗസറ്റിൻ വിജയിക്കും, കുറഞ്ഞത് 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കണക്കാക്കുന്നത്.

Recommended Video

cmsvideo
    Election commission banned all kind of victory processions on may 2
    തൊടുപുഴയിൽ 1000 വോട്ടിന്

    തൊടുപുഴയിൽ 1000 വോട്ടിന്

    ദേവികുളത്ത് എ രാജയ്ക്ക് 5,540 വോട്ടുകളുടേയും പീരുമേട് വാഴൂർ സോമന് 1,600 വോട്ടുകളുടേയും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. തൊടുപുഴ മണ്ഡലത്തിൽ മുസ്ലീം വോട്ടുകൾ അനുകൂലമായാൽ കുറഞ്ഞത് 1000 വോട്ടുകൾക്ക് കെഐ ആന്റണി വിജയിക്കുമെന്നും ഇടതുമുന്നണി കണക്കാക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+