എംഎം മണിയുടെ വിജയം അംഗീകരിച്ചു: തലമൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ തോല്‍വി അംഗീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. എംഎം മണിയുടെ ലീഡ് നില 20000 പിന്നിട്ടതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍വി അംഗീകരിച്ചത്. തല കുനിച്ച് ജനവിധി മാനിക്കുന്നുവെന്ന് പ്രഖ്യാപിച്ച അദ്ദേഹം നാളെ തലമൊട്ടയടിക്കുമെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പുള്ള പന്തയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഎം അഗസ്തി മൊട്ടയടിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു.
'എം.എം മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും.'- ഇഎം അഗസ്തി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം തലമൊട്ടയടിക്കരുതെന്ന് ഇഎം അഗസ്തിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Recommended Video
അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 25000 ത്തിലേറെ വോട്ടിന്‍റെ ലീഡ് നേടി എംഎം മണി ഉടുമ്പന്‍ചോലയില്‍ വിജയിച്ചു. 2016 ലെ തിരഞ്ഞെടുപ്പില്‍ 1109 വോട്ടിനായിരുന്നു എംഎം മണി വിജയിച്ചത്. ഇത്തവണ മണ്ഡലം തിരികെ പിടിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കി എംഎം മണി മുന്നേറുകയായിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications