ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഗമൺ ലഹരിമരുന്ന് പാർട്ടി: ബ്രിസ്റ്റിയെ രക്ഷിക്കാനെത്തിയത് പ്രമുഖർ, റിമാൻഡ് ഒഴിവാക്കാനും ശ്രമം നടന്നു!!

Google Oneindia Malayalam News

ഇടുക്കി: വാഗമൺ നിശാപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റിയ്ക്ക് വേണ്ടി ഉന്നതരുടെ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ. കേസിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടായതോടെ സറ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച ബ്രിസ്റ്റിയെ കേസിലെ അന്വേഷണം ഊർജ്ജിതമായതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത ശേഷം റിമാൻഡ് ചെയ്യാനുള്ള തീരുമാനമുണ്ടാകുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സഭാ തര്‍ക്കം തീര്‍ക്കാന്‍ മോദി നേരിട്ട് ഇറങ്ങുന്നു; ലക്ഷ്യം കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍സഭാ തര്‍ക്കം തീര്‍ക്കാന്‍ മോദി നേരിട്ട് ഇറങ്ങുന്നു; ലക്ഷ്യം കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍

രക്ഷിക്കാനെത്തിയത്

രക്ഷിക്കാനെത്തിയത്


വാഗമണ്ണിലെ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കാനെത്തിയതോടെയാണ് നടി അറസ്റ്റിലായത്. ആദ്യം അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും എക്സൈസും ഇന്റലിജൻസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചതോടെയാണ് നടിയെ വീണ്ടും കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെ പാർട്ടി നടത്തിയ സംഭവത്തിൽ ബ്രിസ്റ്റിക്കുള്ള പങ്ക് അന്വേഷണത്തിൽ വ്യക്തമായെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാരംഗത്തെ ഒരു പ്രമുഖനും ബ്രിസ്റ്റിക്ക് വേണ്ടി ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നടൻ പോലീസിലെ തന്റെ ഉന്നത ബന്ധം ഇതിനായി ഉപയോഗിച്ചുവെന്നും സൂചനകളുണ്ട്.

വിവരങ്ങൾ തേടി

വിവരങ്ങൾ തേടി

കേസിലെ ഒമ്പതാം പ്രതിയാണ് നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ്. തൃപ്പൂണിത്തുറ സ്വദേശിയായ നടിയ്ക്ക് നേരത്തെ തന്നെ ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും അറസ്റ്റോടെ പുറത്തുവരുന്നുണ്ട്. ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുകളാണ് വാഗമണ്ണിലെ ലഹരിപാർട്ടിയ്ക്ക് വേണ്ടി സംഘങ്ങൾ എത്തിച്ചിരുന്നതെന്ന് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ടിയിൽ പങ്കെടുത്ത ഒമ്പത് പേർ അറസ്റ്റിലായതോടെ പങ്കെടുത്ത എല്ലാവരുടേയും വിവരങ്ങളും പോലീസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. ബ്രിസ്റ്റിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ച് വരികയാണ്.

ലഹരിമരുന്ന്

ലഹരിമരുന്ന്

എംഡിഎംഎ, കഞ്ചാവ്, എംഡിഎംഎയുടെ തന്നെ വകഭേദങ്ങളായ എക്റ്റസി പിൽസ്, എക്റ്റസി പൌഡർ, ചരസ്, ഹഷീഷ് എന്നീ ലഹരിമരുന്നുകളാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. കേസിൽ അറസ്റ്റിലായ പ്രതികളായ ഒമ്പതുപേരുടെയും വാഹനങ്ങൾ ബാഗുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.

അന്തർസംസ്ഥാന ബന്ധം?

അന്തർസംസ്ഥാന ബന്ധം?

അജ്മൽ സക്കീർ എന്ന തൊടുപുഴ സ്വദേശിയാണ് ഈ ലഹരിമരുന്നുകൾ പാർട്ടികളിലേക്ക് എത്തിച്ചുകൊണ്ടിരുന്നതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാക്കിയത്. നേരത്തെ ഇവർ നടത്തിയ പാർട്ടികളിലും ഇത്തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. കേസിലെ ഒന്നാം പ്രതി അജ്മൽ സക്കീർ, രണ്ടും മൂന്നൂം പ്രതികളായ മെഹറിൻ നബീൽ എന്നിവർക്കും അന്തർ സംസ്ഥാന ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 പരിശോധന ഊർജ്ജിതം

പരിശോധന ഊർജ്ജിതം

ന്യൂഇയറിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുമെന്നത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തികൾ കേന്ദ്രീകരിച്ച്. പോലീസും എക്സൈസും പരിശോധന ശക്തമാക്കിയത്. ജില്ലാ അതിർത്തികളും ഈ സംഭവത്തോടെ കർശന നിരീക്ഷണത്തിലാണുള്ളത്.

പാർട്ടിയ്ക്ക് മുമ്പ് വലവിരിച്ചു

പാർട്ടിയ്ക്ക് മുമ്പ് വലവിരിച്ചു

വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ പിറന്നാളാഘോഷത്തിനെന്ന പേരിൽ മുറിയെടുത്ത് നടത്തിയ പാർട്ടിയിലേക്കാണ് വ്യാപകമായി ലഹരിമരുന്നെത്തിയത്. പങ്കെടുക്കാനെത്തിയവരിൽ 21 പേർ പെൺകുട്ടികളായിരുന്നു. എന്നാൽ ലഹരിമരുന്ന് പാർട്ടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോലീസ് റിസോർട്ടിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ പാർട്ടിക്കെത്തിയവരിൽ കുടുതൽ പേരും ലഹരി ഉപയോഗിച്ചിരുന്നില്ല. എന്നാൽ റിസോർട്ടിൽ നിന്ന് പിടിച്ചെടുത്ത് പരിശോധിച്ച വാഹനങ്ങളിലായിരുന്നു ലഹരിമരുന്നുകൾ സൂക്ഷിച്ചിരുന്നത്.

Idukki
English summary
Vagamon night party: Report says an influencial person interferes for Bristy Biswas in Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X