ഡിവൈഎഫ്ഐയും സിപിഎമ്മും ക്രിമിനലുകളുടെ ആരാധനാലയം; വണ്ടിപ്പെരിയാർ പീഡനം രാഷ്ട്രീയായുധമാക്കി യൂത്ത് കോൺഗ്രസ്
ഡിവൈഎഫ്ഐ ക്രിമിനലുകളുടെ ആരാധനാലയം; വണ്ടിപ്പെരിയാർ പീഡനം രാഷ്ട്രീയായുധമാക്കി യൂത്ത് കോൺഗ്രസ്
പീരുമേട്: ഇടുക്കി വണ്ടിപ്പെരിയാറ്റിൽ ആറു വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം ആയുധമാക്കി പ്രതിപക്ഷ യുവജന സംഘടനകൾ. പ്രതി അർജുൻ പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോൾ ഡിവൈഎഫ്ഐ പ്രതിയെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായാണ് യൂത്ത് കോൺഗ്രസും യുവമോർച്ചയും രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നേതാക്കൾ കുട്ടിയുടെ വീട് സന്ദർശിക്കുകയും ചെയ്തു.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
ക്രിമിനലുകളുടെ ആരാധനാലയമായി സിപിഎമ്മും ഡിവൈഎഫ്ഐയും മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. വണ്ടിപ്പെരിയാറിൽ പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ എംഎൽഎ കെ.എസ് ശബരിനാഥനും ഷാഫി പറമ്പിലിനൊപ്പമുണ്ടായിരുന്നു. വണ്ടിപ്പെരിയാർ വിഷയം സംസ്ഥാന തലത്തിൽ തന്നെ അവതരിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
വാളയാര്‍ സംഭവം പോലെ വണ്ടിപ്പെരിയാര്‍ കേസും അട്ടിമറിക്കപ്പെടുമോ എന്ന് സംശയിക്കുന്നതായി ഷാഫി പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 'കാവലാളാകുക കുട്ടികള്‍ക്ക്' എന്ന പേരില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയ്ക്കും യൂത്ത് കോൺഗ്രസ് തുടക്കം കുറിച്ചു.
കേസില്‍ ബാലാവകാശ കമ്മീഷന്‍ കാര്യക്ഷമായി ഇടപെട്ടില്ലെന്നാരോപിച്ച് തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസും പ്രതിഷേധിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ ബാലാവകാശ കമ്മിഷന്റെ ഭാഗത്തുനിന്നോ പൊലീസില്‍ നിന്നോ ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്.
അതേസമയം മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ തിരിച്ചടിച്ചു. കേസിൽ പ്രതിയായ അർജുനെ പാർട്ടി അന്ന് തന്നെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണെന്നും യാതൊരു വിധത്തിലുള്ള പിന്തുണയും പാർട്ടിയിൽ നിന്ന് അർജുന് ലഭിക്കില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications