Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: പെണ്‍കുട്ടിയുടെ പിതാവിനെ കുത്തി അര്‍ജുന്റെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് നേരെ ആക്രമണം. കേസില്‍ വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പെണ്‍കുട്ടിയുടെ പിതാവിനെ കുത്തുകയായിരുന്നു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ കാലില്‍ വെട്ടേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുത്തച്ഛനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇന്ന് 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജംഗ്ഷനില്‍ വെച്ച് അര്‍ജുന്റെ ബന്ധുവായ പാല്‍രാജും കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്കും കത്തിക്കുത്തിലേക്കുമെത്തിയത്.

Vandiperiyar POCSO Case

അതേസമയം സംഭവത്തില പ്രതി പാല്‍രാജിനെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കഴിഞ്ഞ മാസം കേസിലെ പ്രതിയായിരുന്ന അര്‍ജുനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത്. ഇയാളെ കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കളും അര്‍ജുന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

അര്‍ജുന്റെ ബന്ധുക്കള്‍ ഇതിനിടെ പൊലീസ് സംരക്ഷണം തേടുകയും ചെയ്തിരുന്നു. പാല്‍രാജ് ഉള്‍പ്പെടെയുള്ള അര്‍ജുന്റെ ബന്ധുക്കള്‍ വീടുകളില്‍ നിന്ന് മാറി താമസിക്കുകയും ചെയ്തിരുന്നു. അതേസമയം അര്‍ജുനെ വിചാരണ കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി പ്രതിക്ക് നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപ്പീല്‍ ഈ മാസം 29 ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് റദ്ദാക്കി അര്‍ജുനെ ശിക്ഷിക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വസ്തുതകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തുന്നതില്‍ വിചാരണ കോടതിക്ക് തെറ്റ് പറ്റി എന്നും സാക്ഷിമൊഴികളും കണക്കിലെടുത്തില്ലെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. 2021 ജൂണ്‍ 30 നായിരുന്നു കേസിനാസ്പദമായ സംഭവം.

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവ് ശേഖരണത്തില്‍ ഉള്‍പ്പെടെ കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി അര്‍ജുനെ വിട്ടയച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+