വനിതാ മതിലിനു കരുത്തേകാന്‍ ഹൈറേഞ്ചില്‍ നിന്നും വനിതാ കാര്‍ഷിക കര്‍മ്മസേന!!!
തൊടുപുഴ: വനിതാ മതിലിനു കരുത്തുപകര്‍ന്ന് ഹൈറേഞ്ചിലെ വനിതാ കാര്‍ഷിക കര്‍മ്മസേന. തങ്കമണി സഹകരണ ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള കാര്‍ഷിക കര്‍മ്മസേനയിലെയും സഹ്യ ടീ ഫാക്ടറിയിലെ തൊഴിലാളികളും അടങ്ങുന്ന നൂറോളം വനിതകളാണ് തങ്ങളുടെ യൂണിഫോമിലെത്തി വനിതാ മതിലില്‍ പങ്കാളികളായത്. കര്‍മ്മമണ്ഡലം കാര്‍ഷിക മേഖലയായതുകൊണ്ടുതന്നെ ഇവരുടെ യൂണിഫോം ഹരിതാഭമാണ്.
പച്ച നിറത്തിലുള്ള ചുരിദാറും ഓവര്‍ കോട്ടും തൊപ്പിയും ധരിച്ചെത്തിയ കര്‍മസേനാംഗങ്ങള്‍ വനിതാ മതിലില്‍ ശ്രദ്ധേയമായി. അത്താണി കരിയാട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കാമാക്ഷി, തങ്കമണി ഭാഗത്തു നിന്നെത്തിയ വനിതകള്‍ക്കൊപ്പമാണ് കര്‍മ്മസേനാംഗങ്ങള്‍ മതിലില്‍ അണിചേര്‍ന്നത്. ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി 2015 മുതലാണ് തങ്കമണി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വനിതകളെ ഉള്‍പ്പെടുത്തിയുള്ള ലേബര്‍ബാങ്ക് കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നത്.

തേയില, കുരുമുളക്, ഏലം തോട്ടങ്ങള്‍ ഉള്‍പ്പെടെ ഹൈറേഞ്ചിലെ എല്ലാ കാര്‍ഷിക മേഖലയിലും ആവശ്യാനുസരണം ഇവര്‍ പ്രവര്‍ത്തനസജ്ജരാണ്. സഹ്യ ടീ കമ്പനിയിലേക്കാവശ്യമായ തേയിലകൊളുന്ത് എടുത്തു നല്‍കുന്നതും കര്‍മ്മസേന അംഗങ്ങളാണ്. ജോലിത്തിരക്കുകള്‍ ഏറെയുണ്ടെങ്കിലും സ്ത്രീശാക്തീകരണത്തിന്റെ വിളംബര പ്രകടനത്തില്‍ പങ്കെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവാണ് അംഗങ്ങളെ ഇവിടെയെത്തിച്ചതെന്ന് കര്‍മ്മസേന പ്രസിഡന്റ് ഷേര്‍ളി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications