പ്രണയവും സൗഹൃദവും: ഒപ്പം റോസ പുഴ്പങ്ങളും, കലാലയമുറ്റത്ത് പുഷ്പങ്ങളുടെ നിറവസന്തം
അടിമാലി: കലാലയ മുറ്റം യവ്വൗനത്തിന് പകര്‍ന്നു നല്കുന്ന സൗഹൃദത്തിനും സൗഹൃദത്തിനപ്പുറം വളരുന്ന പ്രണയത്തിനും ഇടയില്‍ റോസാപുഷ്പങ്ങള്ക്കുള്ള സ്ഥാനം വാക്കുകള്‍ക്കതീതമാണ്. റോസാ പുഷ്പങ്ങള്‍ തീര്‍ക്കുന്ന വര്‍ണ്ണ മനോഹാരിതക്കും നിറക്കൂട്ടുകള്ക്കുമപ്പുറം യൗവ്വനം കാലമിന്നോളം റോസാ പുഷ്പങ്ങള്‍ക്ക് നല്‍കിവരുന്ന ഒരിടമാണ് അടിമാലി മാര്‍ബസേലിയോസ് കോളേജ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാലയ മുറ്റത്തൊരുക്കിയിട്ടുള്ളത്.
പൂന്തോട്ടമെങ്കിലും കാഴ്ച്ചയില്‍ കണ്ണഞ്ചിപ്പിക്കുന്ന, ഒറ്റനോട്ടത്തില്‍ മനം കവരുന്ന 350ഓളം ഇനത്തില്‍പ്പെട്ട റോസാ പുഷ്പങ്ങള്‍ക്ക് മാത്രമെ ഈ ആരാമത്തില്‍ ഇടമുള്ളു. റോസാ പുഷ്പങ്ങളുടെ ഇത്രയധികം ശേഖരം സമീപപ്രദേശങ്ങളിലെവിടെയും കാണാന്‍ സാധിക്കില്ലെന്നും പഠനത്തോടൊപ്പം പൂന്തോട്ടപരിപാലനവുമായി മുമ്പോട്ട് പോകുന്നതില്‍ വലിയ സന്തോഷമുണ്ടെും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഓരോ റോസാച്ചെടിയുടെയും പേര് ചെടിയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാത്രമല്ല കോളേജിന്റെ പരിസരത്തുള്ളവരും റോസാപുഷ്പങ്ങള്‍ കണ്ടാസ്വദിക്കാന്‍ കലാലയ മുറ്റത്തെത്തിതുടങ്ങി. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ അസോസിയേഷന് സെക്രട്ടറി ബിന്നി സര് ബോണിക്കാ ഇനത്തില്‍പ്പെട്ട റോസാച്ചെടി നട്ടുകൊണ്ടായിരുന്നു റോസ് ഗാര്ഡന് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പിന്നീട് വയനാടുള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് 350ലധികം റോസാച്ചെടികള്‍ റോസ്ഗാര്ഡനിലെത്തിച്ചു.
കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ എംഎം ജോസഫ് സാറാണ് വര്‍ണ്ണഭേദം തീര്‍ക്കുന്ന ഇത്തരമൊരു പൂന്തോട്ടമെന്ന ആശയം ആദ്യം മുമ്പോട്ട് വച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റൊരു പരിസ്ഥിതി ദിനം കൂടിയെത്താന്‍ ഒരു മാസം മാത്രം ശേഷിക്കെ ഒരുവര്‍ഷം മുമ്പ് തങ്ങള്‍ നട്ട റോസാച്ചെടിയില്‍ നിന്നും 350 എന്ന വലിയ സഖ്യയിലേക്ക് റോസാപുഷ്പങ്ങളുടെ വൈവിധ്യത്തെ എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി മാര്‍ബസേലിയോസ് കോളേിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications