ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രണയവും സൗഹൃദവും: ഒപ്പം റോസ പുഴ്പങ്ങളും, കലാലയമുറ്റത്ത് പുഷ്പങ്ങളുടെ നിറവസന്തം

  • By Desk
Google Oneindia Malayalam News

അടിമാലി: കലാലയ മുറ്റം യവ്വൗനത്തിന് പകര്‍ന്നു നല്‍കുന്ന സൗഹൃദത്തിനും സൗഹൃദത്തിനപ്പുറം വളരുന്ന പ്രണയത്തിനും ഇടയില്‍ റോസാപുഷ്പങ്ങള്‍ക്കുള്ള സ്ഥാനം വാക്കുകള്‍ക്കതീതമാണ്. റോസാ പുഷ്പങ്ങള്‍ തീര്‍ക്കുന്ന വര്‍ണ്ണ മനോഹാരിതക്കും നിറക്കൂട്ടുകള്‍ക്കുമപ്പുറം യൗവ്വനം കാലമിന്നോളം റോസാ പുഷ്പങ്ങള്‍ക്ക് നല്‍കിവരുന്ന ഒരിടമാണ് അടിമാലി മാര്‍ബസേലിയോസ് കോളേജ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാലയ മുറ്റത്തൊരുക്കിയിട്ടുള്ളത്.

പൂന്തോട്ടമെങ്കിലും കാഴ്ച്ചയില്‍ കണ്ണഞ്ചിപ്പിക്കുന്ന, ഒറ്റനോട്ടത്തില്‍ മനം കവരുന്ന 350ഓളം ഇനത്തില്‍പ്പെട്ട റോസാ പുഷ്പങ്ങള്‍ക്ക് മാത്രമെ ഈ ആരാമത്തില്‍ ഇടമുള്ളു. റോസാ പുഷ്പങ്ങളുടെ ഇത്രയധികം ശേഖരം സമീപപ്രദേശങ്ങളിലെവിടെയും കാണാന്‍ സാധിക്കില്ലെന്നും പഠനത്തോടൊപ്പം പൂന്തോട്ടപരിപാലനവുമായി മുമ്പോട്ട് പോകുന്നതില്‍ വലിയ സന്തോഷമുണ്ടെും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

mbcollegeadimali-

ഓരോ റോസാച്ചെടിയുടെയും പേര് ചെടിയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാത്രമല്ല കോളേജിന്റെ പരിസരത്തുള്ളവരും റോസാപുഷ്പങ്ങള്‍ കണ്ടാസ്വദിക്കാന്‍ കലാലയ മുറ്റത്തെത്തിതുടങ്ങി. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ബിന്നി സര്‍ ബോണിക്കാ ഇനത്തില്‍പ്പെട്ട റോസാച്ചെടി നട്ടുകൊണ്ടായിരുന്നു റോസ് ഗാര്‍ഡന്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പിന്നീട് വയനാടുള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് 350ലധികം റോസാച്ചെടികള്‍ റോസ്ഗാര്‍ഡനിലെത്തിച്ചു.

കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍ എംഎം ജോസഫ് സാറാണ് വര്‍ണ്ണഭേദം തീര്‍ക്കുന്ന ഇത്തരമൊരു പൂന്തോട്ടമെന്ന ആശയം ആദ്യം മുമ്പോട്ട് വച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റൊരു പരിസ്ഥിതി ദിനം കൂടിയെത്താന്‍ ഒരു മാസം മാത്രം ശേഷിക്കെ ഒരുവര്‍ഷം മുമ്പ് തങ്ങള്‍ നട്ട റോസാച്ചെടിയില്‍ നിന്നും 350 എന്ന വലിയ സഖ്യയിലേക്ക് റോസാപുഷ്പങ്ങളുടെ വൈവിധ്യത്തെ എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി മാര്‍ബസേലിയോസ് കോളേിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

Idukki
English summary
Variety of rose plants in campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X