ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൂട് കനക്കുന്നു: താളംതെറ്റി ഇടുക്കിയിലെ കാര്‍ഷിക മേഖല, കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിച്ചത് മറയൂരിനെയ

  • By Desk
Google Oneindia Malayalam News

മറയൂര്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കി ജില്ലയില്‍ ചൂടു കൂടുലാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. ചൂടുകൂടിയതോടെ ജില്ലയിലെ കാര്‍ഷിക മേഖല താളംതെറ്റുകയാണ്. പ്രധാനമായി പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകരാണ് കടുത്ത വേനല്‍ചൂടില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറെ ബാധിച്ചിരിക്കുന്നത് മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലാണ്.

രമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയുംരമ്യ ഹരിദാസ് രാഹുലിന്റെ വഴിയില്‍; പണം വന്ന വഴി പരസ്യം, സിപിഎം പ്രചാരണത്തിന് ചുട്ടമറുപടിയും

ഇവിടങ്ങളിലെ പച്ചക്കറി കൃഷികള്‍ കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍. വെള്ളം നനച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണെന്നും തോട്ടങ്ങള്‍ ഉപേക്ഷിക്കണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും മേഖലയിലെ കര്‍ഷകര്‍ പറയുന്നു. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ കാരറ്റ്, കാബേജ്, ബീന്‍സ് തുടങ്ങിയ കൃഷികള്‍ വളര്‍ച്ച മുരടിച്ചും കരിഞ്ഞുണങ്ങിയും നശിക്കുന്നു. വര്‍ധിച്ച ചൂട് മൂലം വെള്ളം പെട്ടെന്ന് വലിഞ്ഞ് മണ്ണിന്റെ ഈര്‍പ്പം നഷ്ടമാകുന്നതാണ് വിളകള്‍ കരിഞ്ഞുണങ്ങുന്നതിനുള്ള പ്രധാന കാരണം.

vegetablefarming-1

ശീതകാല പച്ചക്കറികള്‍ വിളയുന്ന പ്രദേശത്ത് ഇപ്പോള്‍ പകല്‍ ചൂട് 29 ഡിഗ്രി വരെയാണ് അനുഭവപ്പെടുന്നത്. ചൂടും കൃഷി നാശവും ഇനിയും വര്‍ധിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.വായ്പയെടുത്തും പലിശക്കെടുത്തുമൊക്കെ പണം മുടക്കി ചെയ്ത കൃഷി വിളകള്‍ നശിച്ചാല്‍ വലിയ കടക്കെണിയിലേക്കാകും അത് കര്‍ഷകരെകൊണ്ടെത്തിക്കുക.

ഇടുക്കിയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? ഇടുക്കി മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

Idukki
English summary
vegetable famring face threat from climate change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X