ശബരിമല തീർഥാടകർ അപകടത്തിൽ മരിച്ചു; മരിച്ചത് ആന്ധ്രയിൽ നിന്നുള്ള ഭക്തർ; അപകടം ഇടുക്കി പെരുവന്താനത്ത്
ഇടുക്കി: വാഹനപകടത്തിൽ രണ്ട് ശബരിമല തീർഥാടകർ മരിച്ചു. ഇടുക്കി പെരുവന്താനം അമലഗിരിയിലാണ് അപകടമുണ്ടായത്. ആന്ധ്ര കർണാൽ സ്വദേശികളായ ആദി നാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീർഥാടകരുടെ ഇടയിലേക്ക് തീർഥാടകരുടെ ബസ് തന്നെ ഇടിച്ചുകയറുകയായിരുന്നു.
ഇന്നു ഉച്ചയോടെയാണ് സംഭവം. ഇടുക്കി പെരുവന്താനം അമലഗിരി യിലായിരുന്നു ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. തീർഥാടകരുടെ ഇടയിലേക്ക് തീർഥാടകരുടെ ബസ് തന്നെ ഇടിച്ചുകയറുകയായിരുന്നു. ആന്ധ്ര കർണാൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പാ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ ഉടൻ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന അവർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.

തീർഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു.
കറുപ്പിൽ ഹെവി ലുക്കിൽ റിമ, ചിത്രങ്ങൾ കാണാം
ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് തൊട്ടു മുന്നിലെ കാറിൽ ഉണ്ടായിരുന്ന മലയാളി ദമ്പതികൾ രക്ഷപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.












Click it and Unblock the Notifications