ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു: 8 പേർക്ക് പരിക്ക്
ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് തീർത്ഥാടകർക്ക് പരിക്കേറ്റു. ഇടുക്കി കുട്ടിക്കാനത്തിന് സമീപം രാവിലെയോടെയാണ് അപകടമുണ്ടായത്. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പുറപ്പെട്ട തീർത്ഥാടക സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നു എട്ട് പേർക്ക് പരിക്കേറ്റു.
ഡ്രൈവർ ഉള്‍പ്പടെ 24 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല. പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി.

കഴിഞ്ഞ മാസം കണമല നാറാണംതോടിനു സമീപത്ത് വെച്ച് തമിഴ്നാട്ടില്‍ നിന്നുള്ള തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇലവുങ്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ബസ്സിൽ കുരുങ്ങി പോയ മുഴുവൻ ആളുകളെയും പോലീസും ഫയർ ഫോഴ്സും മോട്ടോർ വാഹന വകുപ്പും നാട്ടുകാരുടെ കൂടി സഹയത്തോടെ ദ്രുതഗതിയിൽ നടത്തിയ രക്ഷാപ്രവർത്തന ത്തിൻ്റെ ഫലമായി പുറത്ത് എത്തിക്കുവാനും പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുകയുമായിരുന്നു.
തഞ്ചാവൂരിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹന മാണ് അപകടത്തിൽ പെട്ടത് 9 കുട്ടികൾ ഉൾപ്പെടെ 64 തീർത്ഥാടകർ ബസ്സിലുണ്ടായിരുന്നു. ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ഇദ്ദേഹം ഉള്‍പ്പടേയുള്ളവർ സംസ്ഥാന വിട്ടത്.












Click it and Unblock the Notifications