ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതുപക്ഷത്തെ തോല്‍പ്പിച്ചത് ന്യൂനപക്ഷം; ന്യൂനപക്ഷം കേരളത്തെ ഹൈജാക്ക് ചെയ്തെന്ന് വെള്ളാപള്ളി നടേശന്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കുവാനും കോണ്‍ഗ്രസ്സ് ജയിക്കുവാനും കാരണം ഒരുകാലത്തും ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തരുതെന്ന് ചിന്തിക്കുന്ന ന്യൂനപക്ഷ വിഭാഗമാണെന്ന് വെള്ളപ്പള്ളി നടേശന്‍. രാജാക്കാട് എന്‍ ആര്‍ സിറ്റിയില്‍ നടക്കുന്ന ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരില്ല... 3 പേര്‍ക്ക് സാധ്യത, കേരളത്തില്‍ നിന്ന് ഒരു നേതാവ്</strong>കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരില്ല... 3 പേര്‍ക്ക് സാധ്യത, കേരളത്തില്‍ നിന്ന് ഒരു നേതാവ്

ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെട്ടപ്പോഴാണ് എസ് എന്‍ ഡി പി യോഗം ഉണ്ടായതെന്നും എല്ലാമേഖലയിലും പങ്കാളിത്വവും തുല്യ നീതിയും നടപ്പിലാക്കിയാല്‍ ജാതി ചിന്ത ഉണ്ടാകില്ലെന്നുംന്യൂനപക്ഷം കേരളത്തെ ഹൈജാക്ക് ചെയതുവെന്നും വെള്ളാപള്ളി പറഞ്ഞു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ്് എം പി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എസ് ലതീഷ്‌കുമാര്‍ സ്വാഗതം ആസംസിച്ചു.

Vellappally Nadesan


എസ്എന്‍ഡിപി യൂണിയന്‍ നടപ്പിലാക്കുന്ന ഗുരുഭവനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനവും യജ്ഞത്തിന്റെ ഭാഗമായി നടത്തി. എസ് എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍, യജ്ഞാചാര്യന്‍ ശ്രീമദ് ധര്‍മ്മ ചൈതന്യ സ്വാമികള്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറികെ ഡി രമേശന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Idukki
English summary
Vellappally Nadesan about Lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X