ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോതമംഗലം ചെറിയ പള്ളി പരിസരത്ത് രാത്രിയിലും നിലയുറപ്പിച്ച് തോമസ് പോള്‍ റബ്ബാനും വിശ്വാസികളും. സംഘര്‍ഷം ഒഴിയുന്നില്ല!!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോതമംഗലം ചെറിയ പള്ളി പരിസരത്ത് സംഘര്‍ഷം | Oneindia Malayalam

കോതമംഗലം: ഓര്‍ത്തോഡോക്‌സ് വിഭാഗം ആരാധനയ്ക്ക് എത്തിയതിനെ തുടര്‍ന്ന് ചെറിയപള്ളിയില്‍ രൂപപ്പെട്ടസംഘര്‍ഷ സാധ്യത രാത്രിയിലും തുടര്‍ന്നു. പള്ളി പരിസരത്തു തന്നെ തങ്ങുന്ന തോമസ് പോള്‍ റബ്ബാന്‍ ഇന്ന് ഉച്ചവരെ ഇവിടെ തന്നെ ഉണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. നിലവില്‍ ഉള്ള സാഹചര്യം നാളെ ഉച്ചയോടെ മാറുമെന്നും അദ്ദേഹം അറിയിച്ചു.

<strong>കോണ്‍ഗ്രസിനെ മിസോറാം കൈവിട്ടതെങ്ങനെ? മിസോറാം വോട്ടിങ് വിലയിരുത്തി സര്‍വേ ഫലം പുറത്ത് </strong>കോണ്‍ഗ്രസിനെ മിസോറാം കൈവിട്ടതെങ്ങനെ? മിസോറാം വോട്ടിങ് വിലയിരുത്തി സര്‍വേ ഫലം പുറത്ത്

തങ്ങള്‍ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കത്തിനെതുടര്‍ന്ന് ഓര്‍ത്തോഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റബ്ബാന്‍ പോലീസ് സംരക്ഷത്തോടെ പള്ളിയില്‍ പ്രവേശിക്കുവാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നടപടികളില്‍ കഴിഞ്ഞ ദിവസം ഹൈകോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. കോടതി വിമര്‍ശനംപോലിസ് ഏറ്റുവാങ്ങിയ സാഹചര്യലാണ് കൂടുതല്‍ സന്നാഹങ്ങളോടെ ഇന്നലെ വിധി നടപ്പാക്കുവാന്‍ എത്തിയത്.

churchprotest-154537


എന്നാല്‍ പോലിസ് സംരക്ഷണത്തോടെ കോതമംഗലം ചെറിയപള്ളിയില്‍ ആരാധനയ്ക്ക് എത്തിയ തോമസ് പോള്‍ റബ്ബാനെ പള്ളിയില്‍ തടിച്ചുകൂടിയ യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് ബലപ്രയോഗത്തിലുടെ വനിതകള്‍ ഉള്‍പ്പെടെയുള്ള യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതീക്ഷിച്ചതരത്തില്‍ ഇടപെടുവാന്‍ പോലീസിന് കഴിഞ്ഞില്ല.


ഇതിനിടയില്‍ ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്ത ശേഷം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അറസ്റ്റ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഉച്ചവരെ പള്ളി പരിസരത്ത് കാത്ത് നിന്ന തോമസ് പോള്‍ റബ്ബാന്‍ പോലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടന്‍ തിരിച്ചു വരുമെന്നും പ്രാര്‍ത്ഥനക്കുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യമുന്നയിച്ച് മടങ്ങി.എന്നാല്‍ രാവിലെ മുതല്‍ പള്ളിയില്‍ തടിച്ചുകൂടിയ നൂറ് കണക്കിന് വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് പതിനൊന്നരയോടെ മടങ്ങിയ റമ്പാന്‍ മടങ്ങിയ റമ്പാന്‍ ഒരു മണിയോടെ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കാന്‍ എത്തിയതോടെ യാക്കോബായ വിശ്വാസികള്‍ പോലീസ് വലയം ഭേദിച്ച് റബ്ബാന്റെ വാഹനത്തെ വളയുകയായിരുന്നു.

Idukki
English summary
violence in nearest areas of kothamangalam church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X