ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേ...വീട്ടുമുറ്റത്തൊരു എയര്‍ഇന്ത്യ ഫ്‌ളൈറ്റ്, മുകളില്‍ കയറി യാത്ര ചെയ്യാം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി രാമക്കല്‍മേട് സ്വദേശിയായ പ്രിന്‍സ് ഭുവനചന്ദ്രന്റെ വീട്ടുമുറ്റത്ത് എത്തിയാല്‍ തലയെടുപ്പോടെ ഒരു എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് പാര്‍ക്ക് ചെയ്തത് കാണാം. ഇതെന്താണ് വിമാനത്താവളമാണോ എന്നാണ് നിങ്ങല്‍ ചിന്തിക്കുന്നതെങ്കില്‍ തെറ്റി. തന്റെ കരവിരുതില്‍ തീര്‍ത്ത ഒരു എയര് ഇന്ത്യ വിമാനത്തിന്റെ രൂപമാണിത്. കണ്ടര്‍ പറയുന്നത് ഒറിജിലിനെ വെല്ലുമെന്നാണ്. വെറും മണിക്കൂറുകള്‍ കൊണ്ടാണ് ഈ വിമാനം നിര്‍മ്മിച്ച് തീര്‍ത്തത്.

1

image credit: manorama news

എല്ലാ സാധനങ്ങളും സജ്ജീകരിച്ചതിന് ശേഷം വെറും എട്ട് മണിക്കൂര്‍ കൊണ്ടാണ് ഈ വിമാനം നിര്‍മ്മിച്ചെടുത്തതെന്ന് പ്രിന്‍സ് പറയുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച് വൈകീട്ട് ആറരയാകുമ്പോഴേക്കും വിമാനത്തിന്റെ പണിതീര്‍ത്തു. എയര്‍ ഇന്ത്യയുടെ എയര്‍ബസ് 116 ന്റെ മാതൃകയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.

Viral Video: ഇതാണ് പൂളിലെ 'ഗര്‍ബ', ഇത്രയ്ക്കും വേണ്ടായിരുന്നെന്ന് സോഷ്യല്‍ മീഡിയ, പരിഹാസംViral Video: ഇതാണ് പൂളിലെ 'ഗര്‍ബ', ഇത്രയ്ക്കും വേണ്ടായിരുന്നെന്ന് സോഷ്യല്‍ മീഡിയ, പരിഹാസം

2

കുട്ടികള്‍ക്ക് വിമാനത്തിന്റെ മുകളില്‍ കയറി ഇരുന്ന് സഞ്ചരിക്കാവുന്ന രീതിയിലാണ് മോഡല്‍ സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്തിന്റെ മോഡല്‍ വേണമെന്ന് നെടുങ്കണ്ടത്തെ സര്‍ക്കാര്‍ സ്‌കൂളാണ് ആവശ്യപ്പെട്ടത്. പിന്നീട് പണി തീര്‍ന്നപ്പോഴാണ് ഈ ഭീമന്‍ വിമാനത്തിന്റെ മോഡലായത്. ആകെ നിര്‍മ്മാണ ചെലവ് വെറും 20000 രൂപ മാത്രമാണ്

3

image credit: manorama news

തമിഴ്‌നാട്ടിലെ ആക്രിക്കടയിലെ സാധനങ്ങള്‍ ചേര്‍ത്തുവച്ചാണ് വിമാനം നിര്‍മ്മിച്ചത്. വിമാനത്തിന്റെ പണി തീര്‍ന്നപ്പോള്‍ ആളുകളില്‍ കൗതുകയും ആശ്ചര്യവും നിറഞ്ഞു. കൂടാതെ ഇത് നിര്‍മ്മിച്ചെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

'രാഹുൽ ഗാന്ധിയെ ഉപദ്രവിക്കാനല്ല വന്നത്, കേരളത്തിലെത്തിയത് രാഹുൽ ക്ഷണിച്ചിട്ട്'; മത്സരിക്കുമെന്നും തരൂർ'രാഹുൽ ഗാന്ധിയെ ഉപദ്രവിക്കാനല്ല വന്നത്, കേരളത്തിലെത്തിയത് രാഹുൽ ക്ഷണിച്ചിട്ട്'; മത്സരിക്കുമെന്നും തരൂർ

Idukki
English summary
Viral: video of Idukki native who made model of an Air India Flight is goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X