വിഷുവിന് വെൽക്കം; ഹാപ്പിയായി സ്വീകരിക്കാൻ ഇടുക്കിക്കാർ; കണി ഒരുക്കാൻ ക്ഷേത്രങ്ങൾ
ഇടുക്കി: വിഷുവിനെ വരവേൽക്കാനുളള തിരക്കിലാണ് ജില്ലയിലുളള വിവിധ ക്ഷേത്രങ്ങൾ. പ്രത്യേക ദിവസം ആയതിനാൽ തന്നെ പ്രധാന പൂജകൾ ക്ഷേത്രങ്ങളിൽ ഉണ്ടാകും. എല്ലാ ക്ഷേത്രങ്ങളും വിഷു കണി ഒരുക്കുന്നതിന്റ തിരക്കിലാണ്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ വിഷു പരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
നാളെ പുലർച്ചെ 4.30 മുതൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു കണി ദർശനത്തിന് തുടക്കമാകും. ഭക്തരുടെ തിരക്ക് കണക്കിൽ ആക്കി വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷു ദിനത്തിൽ കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5 - ന് വിഷു കണി ദർശനത്തിന് തുടക്കം കുറിക്കും. തുടർന്ന് 11 മണിക്ക് ഉത്സവബലി ദർശനം, 12 ന് പ്രസാദമൂട്ട്, 3.30 മുതൽ കാഴ്ചശ്രീബലി, വൈകിട്ട് 7 ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, 8.30 ന് ക്ഷേത്രത്തിൽ നിന്നു കോലാനി കവലയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, 9 നു പള്ളിവേട്ട, തുടർന്ന് കോലാനി കവലയിൽ പാണ്ടിമേളം നടക്കും. വേദിയിൽ വൈകിട്ട് 7.30 നു സോപാന സംഗീതം, 8.30 ന് നൃത്തനൃത്യങ്ങൾ, ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം 16 ന് സമാപിക്കും എന്ന് ഭാരവാഹികൾ വ്യക്തമാക്കി.
അതേസമയം, വിഷു ദിനത്തിൽ പുലർച്ചെ 4.15 ന് മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദർശനം, വിഷുക്കണി, തുടർന്ന് പതിവു പൂജകൾ, 12.30 നു പ്രസാദഊട്ട്, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, തിരുമുൻപിൽ പറവയ്പ്, 7 നു ഭക്തിഗാനമേള, രാത്രി 10 നു പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ് നടക്കും. തുടർന്ന് ക്ഷേത്രത്തിലെ ഉത്സവം വരുന്ന 16 ന് സമാപിക്കും എന്നാണ് വിവരം.
അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുദിനത്തിൽ പുലർച്ചെ 5.30 ന് വിഷുക്കണി ദർശനം ആരംഭിക്കും. തുടർന്ന് ക്ഷേത്രത്തിൽ എത്തുന്ന ഭക്ത ജനങ്ങൾക്ക് വിഷു കൈനീട്ടം നൽകും. നാളെ പുലർച്ചെ 5 മുതലാണ് കട്ടപ്പന ധർമശാസ്താ ക്ഷേത്രത്തിലെ വിഷുക്കണി ദർശനത്തിന് തുടക്കം കുറിക്കുന്നത്. ഇതിന് വേണ്ടി ഉളള എല്ലാ ക്രമീകരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്തർക്ക് വിഷു കൈനീട്ടവും ലഭിക്കും.
അതേസമയം, ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5.30 മുതൽ വിഷുക്കണി ദർശനം. കൂടാതെ ദർശനത്തിന് എത്തുന്ന എല്ലാവർക്കും വിഷുക്കൈനീട്ടവും വിഷുഅടയും നൽകാൻ ക്ഷേത്ര ഭരണ സമിതി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിൽ പുലർച്ചെ 5ന് നിർമാല്യ ദർശനത്തോട് അനുബന്ധിച്ച് വിഷുക്കണി ദർശനം നടക്കും. ക്ഷേത്രം മേൽശാന്തി അജിത് മഠത്തും മുറി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഭക്തർക്ക് വിഷു കൈനീട്ടം, വിശേഷാൽ പൂജകൾ നടക്കും.
മാങ്കടവ് ദേവീക്ഷേത്രത്തിൽ വിഷുദിനത്തിൽ പുലർച്ചെ 5.30 ന് വിഷുക്കണിയോടെ നിർമാല്യ ദർശനം, തുടർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം, വിശേഷാൽ പൂജകൾ നടക്കും. ക്ഷേത്രം മേൽശാന്തി കൈപ്പിള്ളി ഇല്ലം സുരേഷ് നമ്പൂതിരി കാർമികത്വം വഹിക്കും. കമ്പിളിക്കണ്ടം ശ്രീ സ്വയംവര പാർവതീ ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നാളെ പ്രത്യേക വിഷുദിന പൂജകൾ നടക്കും. പുലർച്ചെ 5.30 ന് വിഷുക്കണി ദർശനം. തുടർന്ന് യജ്ഞാചാര്യൻ നീലംപേരൂർ പുരുഷോത്തമദാസ് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ഉച്ചയ്ക്ക് 1ന് വിഷുദിന സദ്യ.
ആനച്ചാൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വിഷു ദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും. പുലർച്ചെ 5.30 ന് വിഷുക്കണി ദർശനം, തുടർന്ന് ഭക്തർക്ക് വിഷു കൈനീട്ടം, വിശേഷാൽ പൂജകൾ നടക്കും. ക്ഷേത്രം മേൽശാന്തി വാസുദേവ പോറ്റി കാർമികത്വം വഹിക്കും.
മൂന്നാർ ശ്രീ കാളിയമ്മൻ നവഗ്രഹ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ വിഷുക്കണി ഒരുക്കും. 11 മണി വരെ പൂജാ ചടങ്ങുകൾ ഉണ്ടാകും. ദർശനത്തിനെത്തുന്ന ഭക്തർക്ക് വിഷുക്കൈനീട്ടവും ഉണ്ടാവും. മറയൂർ അരുനാക്ഷിയമ്മൻ ക്ഷേത്രം, കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രം, പെരുമല മലയാള ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും മറ്റ് ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കി, അതിരാവിലെ മുതൽ പ്രത്യേക പൂജകളും നടക്കും.
കോവിഡ് വ്യാപനത്തെ തുടർന്നു മുടങ്ങിക്കിടന്ന പൂജാവഴിപാടുകളും വിഷു കൈനീട്ടവും മേഖലയിലെ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാകും. മുണ്ടിയെരുമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുദിനത്തിൽ പുലർച്ചെ 4.30ന് വിഷുക്കണി ദർശനം ആരംഭിക്കും. ഉണ്ണിയപ്പം വഴിപാടും വിശേഷാൽ പൂജകളും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. രാജകുമാരി നടുമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു ദിനത്തിൽ പുലർച്ചെ 4 ന് നിർമാല്യ ദർശനം, തുടർന്ന് വിഷുക്കണി ദർശനം, 6 ന് മഹാഗണപതി ഹോമം. ക്ഷേത്രം ശാന്തി ശരത് ചടങ്ങുകൾക്ക് നേതൃത്വം നൽകും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications