ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടുതീ: മറയൂരില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്! കച്ചാരം വെള്ളച്ചാട്ടത്തിലേക്കും പ്രവേശനമില്ല!

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍ കച്ചാരം വെള്ളച്ചാട്ടവും ഭ്രമരം വ്യൂ പോയിന്റും സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാട്ടുതീ സാധ്യത കണക്കിലെടുത്ത് വനംവകുപ്പാണ് വിലക്കേര്‍പ്പെടുത്തിയത്. വേനല്‍ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കു മുന്‍പ് സമീപത്തെ റിസോര്‍ട്ടിലുള്ള ചിലര്‍ മദ്യപിച്ചെത്തി പ്രദേശത്ത് തീകൂട്ടുകയും ബഹളം വെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വനം വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു.

<strong>മെഡിക്കല്‍ കോളെജില്‍ ‍ഡോ. കഫീല്‍ ഖാന്റെ പരിപാടി: കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് ബിജെപി </strong>മെഡിക്കല്‍ കോളെജില്‍ ‍ഡോ. കഫീല്‍ ഖാന്റെ പരിപാടി: കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് ബിജെപി

marayoortouristban1-1

ഭ്രമരം സിനിമയുടെ ചിത്രീകരണം നടത്തിയ കുളച്ചിവയലിലെ തുരുപെട്ടിപ്പാറ പിന്നീട് ഭ്രമരം വ്യൂ പോയിന്റ് എന്നറിയപ്പെടുകയായിരുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ മാശിയിലെ നെല്‍പാടങ്ങളും കരിമ്പിന്‍ തോട്ടങ്ങളും മറയൂര്‍ മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടവുമെല്ലാം കാണാം. അതേസമയം വിലക്ക് ഏര്‍പ്പെടുത്തിയതോടെ മേഖലയിലെ ആദിവാസികളുടെ ഉപജീവന മാര്‍ഗ്ഗത്തിനും തിരിച്ചടിയായിരിക്കുന്നു.

marayoortouristban-

ആദിവാസികളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് എത്രയും വേഗം വിലക്ക് പിന്‍വലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Idukki
English summary
visiters banned in marayoor due to fire threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X