ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനല്‍മഴ: മൂന്നാറില്‍ ചൂടുകുറഞ്ഞു; സഞ്ചാരികളുടെ തിരക്ക്...! കുണ്ടള അണക്കെട്ട് തുറന്നു!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ജില്ലയില്‍ ഒരാഴചയോളമായയി പലയിടങ്ങളിലും ശക്തമായ വേനല്‍മഴയുണ്ടാകുന്നതിനാല്‍ മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ ചൂടിന് അല്‍പം ആശ്വസമുണ്ട്. മൂന്നാറില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 25 ഡിഗ്രിമുതല്‍ 28 ഡിഗ്രവരെയായിരുന്നു ശരാശരി താപനില എന്നാല്‍ വേനല്‍മഴപെയ്തതിനുശേഷം ഇത് 15 മുതല്‍ 20 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. മൂന്നാറില്‍ വൈകുന്നേരങ്ങളിലും രാവിലെയും തണുപ്പനുഭവപ്പെട്ടു തുടങ്ങുന്നതിനാല്‍ സഞ്ചാരികളും കൂടുതലായി മൂന്നാറിലേക്ക് എത്തുന്നുണ്ട്.

<strong>നിലമ്പൂർ മാര്‍ക്കറ്റിലെ കോഴിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന; രണ്ട് യുവാക്കള്‍ അറസ്റ്റില്‍</strong>നിലമ്പൂർ മാര്‍ക്കറ്റിലെ കോഴിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്‍, പഴയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് കഴിഞ്ഞ രണ്ടുദിവസമായി അനുഭവപ്പെടുന്നത്. രാജമല അഞ്ചാംമൈല്‍, റോസ്ഗാര്‍ഡന്‍, ടൗണ്‍, മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളില്‍ മണിക്കൂറുകളുടെ ഗതാഗത കുരുക്കും കഴിഞ്ഞ രണ്ടുദിവസമായി അനുഭവപ്പെടുന്നുണ്ട്.വേനല്‍ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു.

Kundara Dam

1758.69 ആണ് കുണ്ടള ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ രണ്ട് ദിവസ്സങ്ങളില്‍ കുണ്ടള ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തത്. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയ സാഹചര്യത്തിലാണ് വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്. നിലവില്‍ അഞ്ച് ക്യുമിക്സ് വെള്ളം മാത്രമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. എന്നാല്‍ ശക്തമായ വരള്‍ച്ചയില്‍ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം തന്നെ ജലനിരപ്പ് അമ്പത് ശതമാനത്തില്‍ താഴെയാണ്.

Idukki
English summary
Visitors increased in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X