ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടര്‍ പട്ടിക: ഇടുക്കിയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും രണ്ട് ദിവസം വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: സമ്മതിദായക പട്ടിക പരിശോധിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും പുതുതായി പേര് ചേര്‍ക്കുന്നതിനും സമ്മതിദായകര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ 995 പോളിംഗ് ബൂത്തുകളിലും മാര്‍ച്ച് 2, 3 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രത്യേക ക്യാമ്പ് നടത്തുന്നു. സ്പെഷ്യല്‍ ക്യാമ്പ് ദിവസങ്ങളില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും ബി.എല്‍.ഒമാര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ അതത് പോളിംഗ് ബൂത്തിന്റെ വോട്ടര്‍ പട്ടികയുമായി ഹാജരാകുന്നതാണ്.

<strong>350 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് ബിജെപിയുടെ പ്രചരണം; സേന അങ്ങനെ അവകാശപ്പെട്ടിട്ടില്ല; ചിദംബരം</strong>350 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് ബിജെപിയുടെ പ്രചരണം; സേന അങ്ങനെ അവകാശപ്പെട്ടിട്ടില്ല; ചിദംബരം

voterlist-155151

സ്പെഷ്യല്‍ ക്യാമ്പ് എല്ലാ സമ്മതിദായകരും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയ്ക്ക് പുറമെ ഹാജരാക്കേണ്ട രേഖകളുടെ പകര്‍പ്പുകള്‍: വയസ്സ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂള്‍ മാര്‍ക്ക് ഷീറ്റ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നും നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക്/കിസ്സാന്‍/പോസ്റ്റ് ഓഫീസ് കറണ്ട് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ഇന്‍കം ടാക്സ് അസ്സസ്മെന്റ് ഓര്‍ഡര്‍, റെന്റ് എഗ്രിമെന്റ്, വാട്ടര്‍ ബില്‍, ടെലഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, ഗ്യാസ് കണക്ഷന്‍ ബില്‍, പോസ്റ്റ്/ ലെറ്റര്‍/മെയില്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഇന്ത്യന്‍ തപാല്‍ വകുപ്പ് വഴി ലഭിച്ചതിന്റെ രേഖ എന്നിവയില്‍ ഏതെങ്കിലുമൊന്നും ഹാജരാക്കണം.

Idukki
English summary
voter registration camp in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X