എസ്എസ്എല്‍സി പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അടിയന്തിര സഹായത്തിന് വാര്‍റൂം സജ്ജം
ഇടുക്കി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് അറിയിച്ചു. ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പരീക്ഷ നടത്തുന്നതിനായി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിച്ച് ഉടനടി പരിഹരിക്കുന്നതിനായി ജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍റൂം രൂപീകരിച്ചിട്ടുണ്ട്. വാര്‍ റൂമിന്റെ പ്രവര്‍ത്തനം ഏപ്രില്‍ ഏഴ് മുതല്‍ 30 വരെയാണ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ വാര്‍ റൂമില്‍ നിന്നുള്ള സേവനം ലഭ്യമാക്കും. സംശയങ്ങള്‍, പരാതികള്‍ എന്നിവ അറിയിക്കുന്നതിനായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ക്ര.നം, ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോണ്‍നമ്പര്‍, ഓഫീസിന്റെ പേര് എന്നീ ക്രമത്തില്‍
1. മേരി ജോസഫ് സീനിയര്‍ സൂപ്രണ്ട് 9961743304 വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി.
2. രാജു.കെ.വി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 9497491201 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം,അറക്കുളം.
3. മഞ്ചുളഎം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 9495023801 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, മൂന്നാര്‍.
4.ഷാജിമോന്‍ കെ.ജെ, പേഴ്‌സണല്‍ അസിസ്റ്റന്റ് 9497202685 ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം,കട്ടപ്പന
5 സെവ്യര്‍ പി. ജെ. സീനിയര്‍സൂപ്രണ്ട് 8547642967 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, കട്ടപ്പന
6 ബിനുമോന്‍, ജില്ലാകോ-ഓര്‍ഡിനേറ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഇടുക്കി 9497046312 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, തൊടുപുഴ
7 ബിജു എ.പി. ജൂനീയര്‍സൂപ്രണ്ട് 9496690601 ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, തൊടുപുഴ
8 വിജയകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് 8848599144 വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി
9 മിനി ഇ.എ., ജൂനിയര്‍സൂപ്രണ്ട് 9497039115 ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെകാര്യാലയം,അടിമാലി
10 സജിവന്‍ കെ.സി. സീനിയര്‍ ക്ലാര്‍ക്ക് 9447377351 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, നെടുങ്കണ്ടം
11 ലെക്‌സിജോസഫ് സീനിയര്‍ ക്ലാര്‍ക്ക് 9495664754 ഉപജില്ലാ വിദ്യാഭ്യാസഓഫീസറുടെ കാര്യാലയം, പീരുമേട്
ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഫോണ്‍ നമ്പര്‍: 04862-222996.












Click it and Unblock the Notifications