ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ വാഹിനിയായി മുതിരപ്പുഴ: ശുചീകരണത്തിനുള്ള സബ്കളകടറുടെ ഇടപെടലും ലക്ഷ്യം കണ്ടില്ല!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിനെ തൊട്ടുരുമിയൊഴുകുന്ന മുതിരപ്പുഴയാര്‍ ഇന്നും മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവികുളം സബ് കളക്ടര്‍ രേണുരാജിന്റെ നേതൃത്വത്തില്‍ മുതിരപ്പുഴയാറിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം പഴയമൂന്നാറിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്റിലെത്തിയാല്‍ മാലിന്യ വാഹിനിയായ മുതിരപ്പുഴയാറിനെയാണ് കാണാന്‍ സാധിക്കുന്നത്.

അടൂരില്‍ വാഹന പരിശോധന: ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തത് 7.7 ലക്ഷം രൂപ!! അടൂരില്‍ വാഹന പരിശോധന: ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തത് 7.7 ലക്ഷം രൂപ!!

സബ്കളകടറുടെ ഇടപെടലിലൂടെയും മുതിരപ്പുഴയാറിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. പ്രളയത്തില്‍ മുതിരപ്പുഴയിലേക്ക് നിലംപൊത്തിയ മരച്ചില്ലകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

muthirappuzhariver-1

ഇവിടെ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഇതും പരാജയപ്പെടുകയുണ്ടായി. മരച്ചില്ലകള്‍ നീക്കം ചെയ്താല്‍മാത്രമേ ഇവിടുത്തെ മാലിന്യ പ്രശനങ്ങള്‍ പരിഹരിക്കപ്പെടൂ എന്നിരിക്കെ ബന്ധപ്പെട്ട അധികാരികള്‍ ഇതിനായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പഴയമൂന്നാറിലെ കച്ചവടക്കാരടക്കം പറയുന്നത്. പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നതിനും നടപടിയില്ല.

Idukki
English summary
waste dumping in muthirappuzha river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X