ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ന്നു; ഒമ്പത് ഷട്ടറുകള്‍ അടച്ചു, ഒഴുകുന്നത് 144.35 ഘനയടി വെള്ളം

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ 142 അടിയായിരുന്ന അണക്കെട്ടിയലെ ജലനിരപ്പ് നിലവില്‍ 141.80 അടിയായി കുറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ സ്പില്‍വെയിലെ 10 ഷട്ടറുകള്‍ തുറന്നിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ഷട്ടറുകള്‍ തുറന്നെതെന്ന് കാണിച്ച് വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് ഷട്ടറുകള്‍ അടക്കുകയായിരുന്നു. അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

9,216 പേർക്ക് കൂടി രാജ്യത്ത് കൊവിഡ്; 8612 പേർക്ക് രോഗമുക്തി..ഇനി ചികിത്സയിൽ 99,976 പേർ9,216 പേർക്ക് കൂടി രാജ്യത്ത് കൊവിഡ്; 8612 പേർക്ക് രോഗമുക്തി..ഇനി ചികിത്സയിൽ 99,976 പേർ

മുല്ലപ്പെരിയാര്‍ ജലം കൊണ്ട് പോകുന്നത് കുറഞ്ഞതും തമിഴ്‌നാട്ടില്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി 144.35 ക്യു സെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ട് പോകുന്നുമുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.64 അടിയായി ഉയര്‍ന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

1

കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത് വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നു. പത്ത് ഷട്ടറുകളാണ് രാത്രിയില്‍ തമിഴ്‌നാട് തുറന്നത്. പ്രതിഷേധം ഉണ്ടായതോടെ പിന്നീട് ഒമ്പത് ഷട്ടറുകളും അടക്കുകയായിരുന്നു. അതേസമയം കോടതിയലക്ഷ്യ നടപടി കാണിച്ച തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കാനാണ് കേരളത്തിന്റെ തീരുമാനം. ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. മുന്നറിപ്പ് നല്‍കിയ ശേഷം പകല്‍ സമയത്താകണം വെള്ളം തുറന്നുവിടെണ്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നു. വേണ്ടത്ര മുന്നറിപ്പ് നല്‍കിയും കൂടിയാലോചനയ്ക്ക് ശേഷവും ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി സ്റ്റാലിന് അയച്ച് കത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യക്ക് ആശ്വാസമോ: ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ കൊവാക്സിന്‍ ഫലപ്രദമെന്ന് ഐസിഎംആർഇന്ത്യക്ക് ആശ്വാസമോ: ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ കൊവാക്സിന്‍ ഫലപ്രദമെന്ന് ഐസിഎംആർ

2

കൃത്യമായ മുന്നറിയിപ്പില്ലെങ്കില്‍ ഡാമിന് സമീപം താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കത്തില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ഷട്ടര്‍ തുറന്നതെന്നും തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയെന്നുമുള്ള സ്ഥിരം നിലപാടും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്നാട് വെള്ളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയെന്നും കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന്, അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ അര്‍ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് പെരിയാര്‍ തീരത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ന് പുലര്‍ച്ചെയും ഇതേ രീതിയില്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടിരുന്നു. സെക്കന്‍ഡില്‍ 8000 ഘനയടിയിലധികം വെള്ളമാണ് തമിഴ്‌നാട് പെരിയാറിലേക്ക് ഒഴുക്കിയത് ഇത് താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറുന്നതിന് ഇടയാക്കി.

3

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് മന്ദിരത്തില്‍ എംപിമാര്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നല്‍കുകിയിരുന്നു.

15 ഒമൈക്രോണ്‍ വകഭേദം; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ, ബൂസ്റ്റര്‍ ഡോസ് ലഭ്യത ഇങ്ങനെ15 ഒമൈക്രോണ്‍ വകഭേദം; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ, ബൂസ്റ്റര്‍ ഡോസ് ലഭ്യത ഇങ്ങനെ

Recommended Video

cmsvideo
Roshy Augustine on Mullaperiyar dam | Oneindia Malayalam
4

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസും കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നും അതുകൊണ്ടാണ് ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നുമാണ് ഡീന്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ-അന്താരാഷ്ട്ര ഏജന്‍സികളും ഐ.ഐ.ടിയിലെ വിദഗ്ധരും കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ശൂന്യവേളയില്‍ ഡീന്‍ കൂര്യക്കോസ് ആവശ്യപ്പെട്ടു.

Idukki
English summary
Water level in Mullaperiyar drops; Nine shutters closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X