ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: അണക്കെട്ട് തുറക്കേണ്ടി വന്നേക്കാമെന്ന് ബിജി മോൾ എംഎൽഎ!!

Google Oneindia Malayalam News

പീരുമേട്: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഇ എസ് ബിജിമോൾ എംഎൽഎ. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത തുടരണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് അടിയായി ഉയർന്നിട്ടുണ്ട്. 130 അടിയിലെത്തിയിട്ടുണ്ട്. നാല് ദിവസത്തിനിടെ 12 അടി വെള്ളം ഉയർന്നിട്ടുണ്ട്.

 ദുരിതപെയ്ത്ത് തുടരുന്നു; പാലക്കാട് 2 ഡാമുകൾ തുറന്നു!! വാളയാർ ഡാം തുറക്കും! ക്യാമ്പുകൾ സജ്ജം ദുരിതപെയ്ത്ത് തുടരുന്നു; പാലക്കാട് 2 ഡാമുകൾ തുറന്നു!! വാളയാർ ഡാം തുറക്കും! ക്യാമ്പുകൾ സജ്ജം

ഇടുക്കി അണക്കെട്ടിലും ഇതിന് സമാനമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ അടുത്ത 24 മണിക്കൂറിൽ ആറടി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ 12 അടി വെള്ളം ഉയർന്നിട്ടുണ്ട്. കല്ലാർകുട്ടി, പാംബ്ലെ അണക്കെട്ടുകളുടെ ഷട്ടറുകളും ജലനിരപ്പ് ഉയർന്നതോടെ തുറന്നിട്ടുണ്ട്. അഴുതയാറിന് പുറമേ പമ്പാ നദിയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോട്ടയം ജില്ലയിൽ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ കോട്ടയം, പാലാ ടൌണുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

mullaperiyar-dam-

ഈരാട്ടുപേട്ടയിലെ മൂന്നാനി, പനയ്കക്കപ്പാലം എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചെത്തിമറ്റത്തും കൊട്ടാരമറ്റത്തും സമാന സ്ഥിതി തന്നെയാണുള്ളത്. വെള്ളം കയറിയ സാഹചര്യത്തിൽ പാല- ഈരാറ്റുപേട്ട റോഡ് അടച്ചിട്ടിട്ടുണ്ട്. ജില്ലയിലെ നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളിക്കുളം, തീക്കോയ് ഭാഗങ്ങളിലുള്ള കുടുംബങ്ങളെയാണ് ഇതോടെ മാറ്റിത്താമസിപ്പിക്കുക.

Idukki
English summary
Water level in Mullapperiyar dam rises after heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X