ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും, ജാഗ്രത നിര്‍ദ്ദേശം

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നു. ഇന്ന് രാത്രിയോടെയാണ് സ്പില്‍വെയുടെ ഷട്ടറുകള്‍ ഉയര്‍ത്തുകയെന്ന് തമിഴ്‌നാട് അറിയിച്ചു. സാധാരണയിലും വെള്ളം ഇന്ന് കൂടുതല്‍ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. രാത്രി 8.30 മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 9 ഷട്ടറുകള്‍ 120 സെ മി ഉയര്‍ത്തി 12654.09 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ഇരു കരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

mullapperiyar

വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാന്‍ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ജലനിരപ്പ് 2401 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് ജലനിരപ്പില്‍ 0.24 അടിയുടെ വര്‍ദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്.

2402 അടിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ജലനിരപ്പ്. റെഡ് അലര്‍ട്ട് പരിധിയിലേക്ക് അടക്കുമ്പോഴും മഴ തുടര്‍ന്നാല്‍ മാത്രം അണക്കെട്ട് വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി - ജിഎഫ്എസ് മോഡല്‍ പ്രകാരം കേരളത്തില്‍ ഇന്ന് മധ്യ തെക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കന്‍ ജില്ലകളില്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത .

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ N C M R W F (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് മധ്യ തെക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴക്ക് സാധ്യത.മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കന്‍ ജില്ലകളില്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
National Centers for Environmental Prediction ( NCEP ) ന്റെ Global Forecast System ( G F S ) കാലാവസ്ഥ മോഡല്‍ പ്രകാരം കേരളത്തില്‍ ഇന്ന് മധ്യ തെക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കന്‍ ജില്ലകളില്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത .
European Centre for Medium-Range Weather Forecasts (E C M W F) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് മധ്യ തെക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴക്ക് സാധ്യത.മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.വടക്കന്‍ ജില്ലകളില്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
സ്വകാര്യ ഏജന്‍സിയായ I B M weather പ്രകാരം ഇന്ന് മധ്യ തെക്കന്‍ ജില്ലകളിലും പാലക്കാട് ജില്ലയിലും സാധാരണ മഴ സാധ്യത.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചന പ്രകാരം മലയോര മേഖലകളില്‍ ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതിനാല്‍ മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത പാലിക്കേണ്ടതാണ്.

Recommended Video

cmsvideo
Tamil Nadu releases water from Mullapperiyar again at night without warning | Oneindia Malayalam

Idukki
English summary
Water level rises in Mullaperiyar Dam; Vigilance order on Periyar coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X