കുഴല്‍ക്കിണറില്‍ നിന്ന് 15 അടി ഉയരത്തിലേക്ക് കുതിച്ചുയര്‍ന്ന് വെള്ളം; ഇടുക്കിയില്‍ അത്ഭുത കാഴ്ച്ച
ഇവിടെ പൊതു ശൗചാലയത്തിന് വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്താണ് കുഴല്‍ക്കിണര്‍ നിര്‍മിച്ചത്.

ഇടുക്കി: അത്ഭുതക്കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഇടുക്കിയിലെ ജനങ്ങള്‍. ഇവിടെ പഞ്ചായത്ത് നിര്‍മിച്ച കുഴല്‍ക്കിണറില്‍ നിന്ന് നിര്‍ത്താത്ത ജലപ്രവാഹമാണ്. കഞ്ഞിക്കുഴിക്കടുത്ത് ചുരുളിയിലാണ് ഈ അമ്പരിക്കുന്ന കാര്യം സംഭവിച്ചിരിക്കുന്നത്.
15 അടി ഉയരത്തിലാണ് വെള്ളം കുതിച്ച് പൊങ്ങുന്നത്. ഇവിടെ പഞ്ചായത്ത് നിര്‍മിച്ച കുഴല്‍ക്കിണറാണിത്. ഇതില്‍ നിന്നാണ് വെള്ളം മുകളിലോട്ട് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഒരു ഫൗണ്ടനില്‍ നിന്ന് വെള്ളം വരുന്നതിന് സമാനമായിട്ടാണ് ഇവിടെ വെള്ളം ഉയര്‍ന്ന് വരുന്നത്.
ഇവിടെ പൊതു ശൗചാലയത്തിന് വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്താണ് കുഴല്‍ക്കിണര്‍ നിര്‍മിച്ചത്. എന്നാല്‍ 320 അടി താഴ്ച്ചയില്‍ എത്തിയപ്പോഴേക്കും നിലയ്ക്കാത്ത ജലപ്രവാഹം മുകളിലേക്ക് ഉയരുകയായിരുന്നു.
രണ്ട് ദിവസമായിട്ടും ഇവിടെ വെള്ളത്തിന്റെ പ്രവാഹം കുറഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് ഇവിടെ പത്തടി ഉയരത്തില്‍ പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.
ഭൂഗര്ഗമേഖലയില് നിന്നാണ് ഈ ജലം എത്തുന്നത്. റോഡിന്റെ സൈഡിലൂടെ ഒഴുകിയെത്തുന്ന ഈ വെള്ളം ചുരുളിയാറിലൂടെ പെരിയാറിലേക്കാണ് എത്തുന്നത്. വേനല്‍ കാലത്ത് ഇത് അത്ഭുതപ്രതിഭാസം കൂടിയാണ്.
നിരവധി പേരാണ് ഈ കാഴ്ച്ച കാണാന്‍ ചുരുളിയിലേക്ക് എത്തുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് നേരത്തെ ജലക്ഷാമം നേരിടുന്നത് പരിഹരിക്കാന്‍ അഞ്ച് കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചിരുന്നു. അതിലൊന്നാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്തായാലും ഫോട്ടോ എടുക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ ചുരുളി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications