'കണ്ണിൽ ചോരയില്ലാത്തവർ'... മുല്ലക്കാനത്ത് സാമൂഹ്യവിരുദ്ധര്‍ കുഴല്‍ കിണറിന് തീയിട്ടു...!!! കുടിവെള്ളംമുട്ടി..!!!
രാജാക്കാട്: മുല്ലക്കാനം മേഖലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു. സ്വകാര്യ വ്യക്തിയുടെ കുഴല്‍ കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടറും ഹോസും തിയിട്ട് നശിപ്പിച്ചതായി പരാതി. മുല്ലക്കാനം സ്വദേശി പുരയിടത്തില്‍ തോമസിന്റെ കുഴല്‍കിണറിനാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത് മുല്ലക്കാനം ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലുള്ള ഗ്രാമത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം നാളുകളായി രൂക്ഷമായിരിക്കുന്നത്.
കുടിവെള്ളം മുട്ടിക്കുന്നതിന് പുറമേ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ദിവസ്സം മുമ്പ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ കുഴല്‍ കിണറിന് തീയിട്ടത്. കിണറിനു മുകളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്ന് കിണറ്റില്‍ നിന്നും സ്ഥാപിച്ചിരുന്ന ഹോസും, മോട്ടര്‍ കെട്ടിനിര്‍ത്തിയിരുന്ന കയറും കത്തി നശിച്ചു.

കയര്‍ കത്തിയതോടെ കിണറിനുള്ളില്‍ സ്ഥാപിച്ചിരുന്ന മോട്ടറും പുറത്തെടുക്കാന്‍ കഴിയാത്തവിധം കിണറ്റില്‍ അകപ്പെടുകയായിരുന്നു. ഇതോടെ ഈ കിണറിനെ ആശ്രയിച്ചിരുന്ന സമീപത്തെ കുടുംബങ്ങളെല്ലാം കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications