ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് തുടരും; വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴ, കൊച്ചി ധനുഷ്‌കോടി ദേശീയപാതിയില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

അടിമാലി: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിട്ടുള്ളത്. ഇടുക്കി എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗമുളള കാറ്റിനും സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കടക്കം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

<strong>സംസ്ഥാന ഹജ് ക്യാമ്പ് വെള്ളിയാഴ്ച്ച സമാപിക്കും, സമാപന ദിവസമായ ശനിയാഴ്ച്ച നാല് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തും </strong>സംസ്ഥാന ഹജ് ക്യാമ്പ് വെള്ളിയാഴ്ച്ച സമാപിക്കും, സമാപന ദിവസമായ ശനിയാഴ്ച്ച നാല് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തും

മൂന്നുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഉടുമ്പന്‍ചോല താലൂക്കിലെ 15 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. അതേ സമയം ശക്തമായ കാറ്റിലും മഴയിലും കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ 6-ാം മൈയില്‍ മരം ഒടിഞ്ഞ് വീണ്് ഒരാള്‍ക്ക് പരിക്കേറ്റു.

Tree

അടിമാലി ആയിരം ഏക്കര്‍ സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. ഫയര്‍ഫോഴ്‌സും നാട്ടുകരും ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു.ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെട്ടു. മൂന്നാര്‍. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴയുടെ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ മഴയാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്.

Idukki
English summary
Weather report; Red alert in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X