ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലാപകാലത്ത് മുസ്ലീങ്ങളെ സംരക്ഷിച്ചത് സിപിഎം; ദില്ലിയില്‍ പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയ്‌തെന്ന് മന്ത്രി മണി

Google Oneindia Malayalam News

ഇടുക്കി: മുസ്ലീംങ്ങളുടെ ആകെ അവകാശം ലീഗിനല്ലെന്നും മുസ്ലീം ലീഗിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്നും മന്ത്രി എംഎം മണി പറഞ്ഞു. തലശേരി, മാറാട് കലാപകാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലീങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി മണി കൂട്ടിച്ചേര്‍ത്തു. മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇഎംഎസ് മറ്റൊരു പാകിസ്ഥാന്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കോണ്‍ഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. മുസ്ലീങ്ങളുടെ സംരക്ഷണത്തിന് ദില്ലിയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു. തലശേരി കലാപത്തിന്റെ സമയത്ത് സിഎച്ച് മുഹമ്മദ് കോയ അടക്കം ആരും അവിടേക്ക് വന്നിട്ടില്ലെന്നും ഇഎംഎസും എംവി രാഘവനും പിണറായിയുമാണ് അന്ന് അതിനെ ഫലപ്രധമായി നേരിട്ടതെന്നും മന്ത്രി പറഞ്ഞു.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

മുസ്ലീം ലീഗിനെതിരെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി മണിയുടെ പ്രതികരണം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നിലനില്‍ക്കെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ എത്തിയതിനെതിരെയായിരുന്നു വിജയരാഘവന്റെ പ്രസ്താവന.

സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് കുറയ്ക്കും, ഇനിയും കുറയണം- ബജറ്റ് വിശകലനം: എംപി അഹമ്മദ്സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് കുറയ്ക്കും, ഇനിയും കുറയണം- ബജറ്റ് വിശകലനം: എംപി അഹമ്മദ്

വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തിയിരുന്നു. വിജയരാഘവന്റെ വിവാദ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് സിപിഎം വിലയിരുത്തി. കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇങ്ങനെ ഒരു അഭിപ്രായം ഉയര്‍ന്നത്. ഇത് വിജയരാഘവനും അംഗീകരിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.

പാണക്കാട് പരാമര്‍ശത്തില്‍ എ വിജയരാഘവനെ തിരുത്തി സിപിഎം; അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണംപാണക്കാട് പരാമര്‍ശത്തില്‍ എ വിജയരാഘവനെ തിരുത്തി സിപിഎം; അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം

കത്വ, ഉന്നാവ് ധനസമാഹരണത്തില്‍ വന്‍ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി ദേശീയ സമിതി അംഗംകത്വ, ഉന്നാവ് ധനസമാഹരണത്തില്‍ വന്‍ അട്ടിമറി; യൂത്ത് ലീഗിനെതിരെ ആരോപണവുമായി ദേശീയ സമിതി അംഗം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നുശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

Idukki
English summary
What Kunhalikutty did when he went to Delhi; CPM protects Muslims during riots Says, MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X