ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി അണക്കെട്ടിലെ മീനുകളുടെ രുചിയറിയാം: ശുദ്ധജല മത്സ്യങ്ങളുടെ ബുക്കിംഗ് ഇനി വാട്‌സപ്പിലൂടെ!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇവിടെ നിന്നു വാങ്ങുന്ന മീനില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്നു പേടി വേണ്ട. മാത്രമല്ല, പുഴ മത്സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം. വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതം ആരംഭിക്കുന്ന പുതിയ സംരംഭമായ മത്സ്യാരണ്യകം പദ്ധതിയുടെ ഭാഗമായാണ് ഇനി പുതിയ മീന്‍രുചികളിലേക്ക് ഇടുക്കികാര്‍ എത്തുക.

ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ മലയാളി, മമതയുടെ കോട്ടയിൽ ഒരു വർഷം കൊണ്ട് ബിജെപിയുടെ കുതിച്ച് ചാട്ടം!ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ മലയാളി, മമതയുടെ കോട്ടയിൽ ഒരു വർഷം കൊണ്ട് ബിജെപിയുടെ കുതിച്ച് ചാട്ടം!

ഇടുക്കി അണക്കെട്ടിന്റെ സാക്ഷാത്കാരത്തിന് കാരണക്കാരനായ കൊലുമ്പന്റെ പിന്മുറക്കാരായ കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിക്കുന്നത്. പൊതു സമൂഹത്തിനു മായമില്ലാത്ത ഡാം ഫിഷ് ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

idukkidamfish-1

7 പേരടങ്ങുന്ന ഫിഷര്‍മെന്‍ സബ് ഗ്രൂപ്പ് കൊലുമ്പന്‍ ഇ.ഡി.സി ആണ് മത്സ്യ വിപണന കേന്ദ്രം നടത്തുന്നത്. കൊലുമ്പന്‍ കോളനി ഊര് മൂപ്പന്‍ ടി.വി രാജപ്പനും പ്രദേശവാസി തങ്കന്‍ തേക്കനാലുമാണ് നേതൃത്വം നല്കുന്നത്. വില്പനയുടെ ആദ്യ ദിവസമായ ഇന്ന് 13.7 കി.ഗ്രാം മത്സ്യത്തിന് 3425 രൂപ ലഭിച്ചു. 7 പേര്‍ക്കും വില്പന ദിവസം തന്നെ 230 രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ബാക്കി 20 രൂപ ഇവരുടെ ജോയ്ന്റ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. മത്സ്യങ്ങളുടെ ബ്രീഡിങ്ങ് സമയങ്ങളില്‍ ഈ തുക ഇവര്‍ക്ക് നിത്യോപയോഗത്തിനായി ചിലവഴിക്കാം.എല്ലാദിവസവും രാവിലെ 10 മണിക്ക് വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിലോഗ്രാമിന് 250 രൂപ നിരക്കില്‍ നേരിട്ടും മത്സ്യം വാങ്ങാവുന്നതാണ്.

ഓര്‍ഡറുകള്‍ തലേദിവസം രാത്രി 8 മണിക്ക് പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ 9 മണിക്ക് മുന്‍ഗണന ക്രമത്തില്‍ ഓര്‍ഡര്‍ ഉറപ്പിച്ചു ചെയ്തു മെസേജ് അയക്കുകയും രാവിലെ 10 മണിക്ക് മത്സ്യം വാങ്ങി പോകാവുന്ന രീതിയിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. മത്സ്യം വാങ്ങുന്നതിനു ബുക്കിംഗ് നമ്പര്‍: 9074770213.

Idukki
English summary
Whatsapp booking for fish from Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X