നാടുചുറ്റിയ കാട്ടുപോത്ത് കിണറ്റില്‍ വീണു: 'അടി'തെറ്റിയ കാട്ടുപോത്തിനെ കാണാന്‍ ജനപ്രവാഹം!!
അടിമാലി: നാടുകാണാനിറങ്ങിയ കാട്ടുപോത്ത് കിണറ്റില്‍ അകപ്പെട്ടു.അടിമാലിഫോറസ്റ്റ് റേഞ്ചിലെ പനം കൂട്ടി സ്റ്റനുഷന്‍ പരിധിയില്‍ മച്ചിപ്ലാവിന് സമീപമാണ് കാട്ടുപോത്ത് കിണറ്റില്‍ വീണത്. വനമേഖലയുടെ അടുത്തു താമസിക്കുന്ന അടിമാലി പഞ്ചായത്തിലെ മെമ്പര്‍ സലോമിയുടെ കിണറ്റിലാണ് രാവിലെ കാട്ടുപോത്തിനെ കണ്ടത്. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ കിണറ്റില്‍ നോക്കിയത്.

കാട്ടുപോത്താണെന്ന് തിരിച്ചറിഞ്ഞതോടെ നിരവിധി ആളുകളാണ് പ്രദേശത്തെക്ക് എത്തിയത്. തുടര്‍ന്ന് വിവരം അറിഞ്ഞ് അടിമാലി റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലതെത്ത്ി കാട്ടുപോത്തിനെ കരക്കു കയറ്റുകയും ചെയ്തു. വെള്ളം പമ്പ് ചെയ്ത് മാറ്റിയയാണ് രക്ഷപ്പെടുത്താനുള്ള നടപടി സ്വീകരിച്ചത്. നേര്യമംഗലം റേഞ്ചിലെ മച്ചിപ്ലളാവ് വനത്തില്‍ നിന്ന് എത്തിയതാവാമെന്നാണ് കരുതുന്നത്. വനത്തിലെ വെള്ളത്തിന്റെ കുറവും തീറ്റ ക്ഷാമവുമാണ് കാട്ടുപോത്ത് നാട്ടിന്‍ പുറങ്ങളിലേക്കിറങ്ങാന്‍ കാരണമെന്നാണ് വനപാലകര്‍ പറയുന്നത്.












Click it and Unblock the Notifications