തമിഴ്നാട്ടില്‍ നിന്നും എത്തുന്ന പാല്: അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.
ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും എത്തുന്ന പാല് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ഉല്‍സവ സീസണുകളില്‍ മാത്രമല്ലാതെ കൃത്യമായ ഇടവേളകളില്‍ പരിശോധന കര്‍ക്കശമാക്കുവാന്‍ ഭക്ഷ്യോപദേശക സമിതിയോഗം തീരുമാനിച്ചു. മണ്ഡലകാലം പോലുള്ള ഉല്‍സവ സീസണുകളില്‍ ഹോട്ടലുകളിലും തട്ടുകടകളിലും വഴിയോരക്കടകളിലും പോലീസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവില്‍ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ , പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവും മറ്റ് പാനീയങ്ങളും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കടകളില്‍ തൂക്കിയിട്ട് കച്ചവടം നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്കി. മല്‍സ്യ മാംസ വില്‍പ്പനകേന്ദ്രങ്ങളില്‍ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി വേണ്ട നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് വകുപ്പിനും തുടര്‍പരിശോധനകള്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പിനും സമിതി നിര്‍ദ്ദേശം നല്കി.

മല്‍സ്യമാംസ പഴ പച്ചക്കറികളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിനായി ഒരു മൊബൈല്‍ ലബോറട്ടറി ജില്ലക്ക് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി ഗവണ്മെന്റിന് സമര്‍പ്പിക്കും. ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ ഫയല്‍ ചെയ്യുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം പ്രസിഡന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications