Get Updates
Get notified of breaking news, exclusive insights, and must-see stories!

മാങ്കുളത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷം...!!! കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്....

മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു.പാമ്പുംകയം അമ്പലകുന്നില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മാങ്കുളം പെരുമന്‍കുത്ത് സ്വദേശി തോട്ടപ്പിള്ളില്‍ ഷാജിക്കാണ് കാട്ടുപന്നിയാക്രമണത്തില്‍ ഗുരുതരപരിക്കേറ്റത്.ശക്തമായ പട്ടികുര കേട്ട് രാവിലെ ആറ് മണിയോടെ വീടിനു പുറത്തിറങ്ങിയ നോക്കിയ ഷാജിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

പട്ടിയുടെ പിറകെ കുതിച്ചെത്തിയ പന്നി ഷാജിയെ കുത്തി വീഴ്ത്തി അഞ്ച് മിനിറ്റോളം ആക്രമണം തുടര്‍ന്നു.തേറ്റ കൊണ്ടുള്ള കുത്തേറ്റ് ഷാജിയുടെ വാരിയെല്ലിനും ഇരുകാലുകള്‍ക്കും ഇടതുകൈക്കും പരിക്കേറ്റു.ആക്രമണത്തിന് ശേഷം കാട്ടുപന്നി സമീപത്തെ പുരയിടത്തിലേക്ക് പിന്‍വാങ്ങി.തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ഷാജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Pig attack

കഴിഞ്ഞ ഏതാനും നാളുകളായി മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്.മാങ്കുളം ജലവൈദ്യുതി പദ്ധതി നടത്തിപ്പിനായി കെഎസ്ഇബി ഏറ്റെടുത്ത ഭൂമി വനതുല്യമായി മാറിയതാണ് മാങ്കുളം ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകാനുള്ള കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടുപന്നി ശല്യത്തെ തുടര്‍ന്ന് കപ്പയും വാഴയും ഉള്‍പ്പെടെയുള്ള കൃഷിയില്‍ മാങ്കുളത്ത് ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+