എസ്‌റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിന് തീപിടിച്ചു: മൂന്നാറില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം!
മൂന്നാര്‍: മൂന്നാറില്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. ഞായറാഴ്ച പകലാണ് സംഭവം നടന്നത്. എന്നാല്‍ അപകടം നടന്ന വിവരം വൈകിയാണ് പുറംലോകമറിഞ്ഞത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലാണ് അപകടമുണ്ടായത്. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റ ഭാര്യ ഷണ്‍മുഖവള്ളിയാണ് അപകടത്തില്‍ വെന്തുമരിച്ചത്.

ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ ഗണേഷന്‍ സ്ഥലത്തില്ലായിരുന്നു. രാവിലെ ഇയാള്‍ ജോലിക്കു പോയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പിടുത്തമുണ്ടയ സമയം വീട്ടമ്മ ഉറക്കത്തിലായിരുന്നു. തീപടര്‍ന്ന സമയം രക്ഷപടാന്‍ കഴിയാതെ ക്വാര്‍ട്ടേഴ്‌സില്‍ അകപ്പെടുകയായിരുന്നു.വീട്ടില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്. പിന്നീട് തീയണച്ചെങ്കിലും ഷണ്‍മുഖവള്ളിയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications