ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയില്‍ വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്: 88 കേസുകള്‍ക്ക് പരിഹാരം, കൂടുതല്‍ കുടുംബ പ്രശ്‌നങ്ങള്‍!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാന വനിതാ കമ്മീഷന്റെ ഇടുക്കി ജില്ലാ മെഗാ അദാലത്ത് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 88 കേസുകളാണ് പരിഗണനയില്‍ ഉണ്ടായിരുന്നത്. അതില്‍ 40 കേസ് സംബന്ധിച്ചുള്ള പരാതിക്കാര്‍ മാത്രമാണ് അദാലത്തില്‍ ഹാജരായത്. 14 പരാതികള്‍ക്ക് തീര്‍പ്പ് കല്പിക്കുകയും 5 പരാതികള്‍ പോലീസിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. അടുത്ത അദാലത്തിലേക്കായി 69 കേസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു.

വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത കുതിരാനില്‍ വീണ്ടും വാഹനാപകടം, ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്!വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത കുതിരാനില്‍ വീണ്ടും വാഹനാപകടം, ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്!

ജില്ലയില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തുകളില്‍ ആദ്യമായാണ് തൊടുപുഴയില്‍ സംഘടിപ്പിച്ചത്. അദാലത്തില്‍ കുടുംബപ്രശ്‌നങ്ങള്‍, ഗാര്‍ഹിക പ്രശ്നങ്ങള്‍, തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നം തുടങ്ങിയവയാണ് പ്രധാനമായും ലഭിച്ചിട്ടുള്ളത് എന്നും ചെയര്‍ പേഴ്സണ്‍ പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും അദാലത്തില്‍ ലഭിച്ച കേസുകളെ കുറിച്ചും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സംസാരിച്ചു.

adalatwomanscommission-1

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ കുറ്റവാളികള്‍ വര്‍ധിച്ചു വരുന്നതിനെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തേണ്ടതുണ്ടെന്നും കൂടാതെ സ്ത്രീകള്‍ക്കായി നിയമബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അവര്‍ പറഞ്ഞു. അദാലത്തില്‍ അഡ്വ. ഷിജി ശിവജി, അഡ്വ. എം. എസ് താര, ഡോ. ഷാഹിദ കമാല്‍, ഇ.എം രാധ, എസ്.പി ടി. യു കുര്യാക്കോസ് എന്നിവരും പങ്കെടുക്കുകയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു

Idukki
English summary
Woman's commission solves 88 cases in Lok Adalat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X