ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര സഹായം ലഭിച്ചില്ല... ഇടുക്കിയിൽ വിധവയായ വീട്ടമ്മ ഒറ്റയാള്‍ സമരത്തില്‍, അധികൃതരുടെ അവഗണനയെന്ന് ആരോപണം!!!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയാനന്തര സഹായം ലഭിച്ചില്ല, വീട്ടമ്മ സമരത്തില്‍ | Oneindia Malayalam

രാജാക്കാട്: വീടും സ്ഥാലവും നഷ്ടപ്പെട്ട വിധവയായ വീട്ടമ്മയ്ക്ക് പ്രളയാനന്തര സഹായം ലഭിച്ചില്ലെന്ന് ആക്ഷേപം. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായവും ഇവര്‍ക്ക് ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥതയാണെന്നും തന്നെ അവഗണിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആരോപിച്ച് വീട്ടമ്മ വില്ലേജ് ഓഫീസില്‍ ഒറ്റയാള്‍ സമരം നടത്തി.

<strong><br>മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയായ വീട്ടമ്മയുമായി അടുപ്പം, പലപ്പോഴും വഴക്ക്... പിന്നീട് കണ്ടത് യുവതിയുടെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നലിയിൽ, മരണത്തിൽ ദുരൂഹത... സംഭവം കൊട്ടാരക്കരയിൽ!!</strong>
മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയായ വീട്ടമ്മയുമായി അടുപ്പം, പലപ്പോഴും വഴക്ക്... പിന്നീട് കണ്ടത് യുവതിയുടെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നലിയിൽ, മരണത്തിൽ ദുരൂഹത... സംഭവം കൊട്ടാരക്കരയിൽ!!

സേനാപതി പഞ്ചായത്തിലെ മുക്കുടി സ്വദേശി എട്ടേക്കറില്‍ ഏലിയാമ്മയാണ് പ്രതിക്ഷേധവുമായി വില്ലേജ് ഓഫീസിലെത്തിയത്.പ്രളയത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടയതോടെ സ്ഥലവും വീടും പൂര്‍ണ്ണമായി നശിച്ചു. തുടര്‍ന്ന് ഏക മകനും ഏലിയാമ്മയും ക്യാമ്പിലായിരുന്നു താമസം. ക്യാമ്പ് പിരിച്ച് വിട്ടതോടെ സമീപത്ത് വാടകയ്ക്ക് വീടെടുത്ത് മാറി താമസിച്ചു.

Strike

എന്നാല്‍ പ്രളയം കഴിഞ്ഞ് നൂറുദിവസം പിന്നിടുമ്പോളും ഇവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥലത്തിന് പട്ടയമില്ലെന്ന കാരണം പറഞ്ഞാണ് ഏലിയാമ്മയ്ക്ക് അധികൃതര്‍ ആനകൂല്യം നിക്ഷേധിക്കുന്നത്. പട്ടയുമുള്ള സ്ഥലം വാങ്ങിയതിന് ശേഷം വരാനാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒറ്റയാള്‍ സമരത്തിന് പന്തുണയുമായി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞ് പോകുന്നതിന് പ്രതിക്ഷേധക്കാര്‍ തയ്യാറായിരുന്നില്ല. പ്രശ്നത്തിന് പരിഹാരമാകുന്നത്‌വരെ സമരം സംഘടിപ്പിക്കുമെന്ന തീരുമാനത്തിലുമാണ് ഇവര്‍.

Idukki
English summary
Woman's strike against government in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X