Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

തൊടുപുഴ: കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. എറണാകുളം- തൊടുപുഴ ബസില്‍ വാഴക്കുളത്ത് വച്ച് ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. കൊണ്ടോട്ടി സ്വദേശിയായ മുസമ്മില്‍ ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോലാനി സ്വദേശിയായ 24കാരിയാണ് പരാതിക്കാരി.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ ഇവര്‍ കരിങ്ങാച്ചിറയില്‍ നിന്നാണ് ബസില്‍ കയറിയത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരാതിക്കാരി ബസിന്റെ മുന്‍വാതിലിന് സമീപത്താണിരുന്നത്. പരാതിക്കാരുടെ സമീപത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസ് മൂവാറ്റുപുഴയെത്തിയപ്പോള്‍ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറി. ഈ സമയത്ത് പരാതിക്കാരി ഉറക്കത്തിലായത് കൊണ്ട് അറിഞ്ഞിരുന്നില്ല.

ksrtc

ഇതിനിടെയാണ് മൂവാറ്റുപുഴയില്‍ നിന്ന് ബസില്‍ കയറിയ പ്രതി ഇവരുടെ അടുത്ത് ഇരുന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. പിന്നാലെ യുവതി മൂന്ന് പേരുള്ള സീറ്റിലേക്ക് മാറിയിരുന്നെങ്കിലും അവിടെയും ചെന്ന് പ്രതി ശല്യം തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ഇടപെട്ടതോടെ പ്രതിയെ മറ്റ് യാത്രക്കാര്‍ തടഞ്ഞുവച്ചു.

കണ്ടക്ടരോട് തര്‍ക്കിച്ച പ്രതി ബസില്‍ നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സഹയാത്രികര്‍ ഷട്ടറുകള്‍ ഉള്‍പ്പടെ താഴ്ത്തി പ്രതിയെ ബസില്‍ നിന്ന് തടഞ്ഞുവച്ചു. തുടര്‍ന്ന് അതേ ബസില്‍ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അതേസമയം, രണ്ട് ദിവസം മുമ്പ് കണ്ണൂരില്‍ വച്ച് യുവതിക്ക് നേരെ യുവാവ് നഗ്നത പ്രദര്‍ശനം നടത്തിയിരുന്നു.

കാസര്‍കോഡ് ചിറ്റാരിക്കല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് (45) പ്രതിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ടിപ്പര്‍ ലോറി ജീവനക്കാരനായ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യബസില്‍ കയറിയ യുവതിക്ക് നേരെയായിരുന്നു ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ബസില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാള്‍ യുവതിയുടെ തൊട്ടടുത്ത സീറ്റില്‍ വന്ന് ഇരിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തി. ഇതോടെ യുവതി ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ യുവതി പകര്‍ത്തിയത് ഇയാള്‍ ആദ്യം കണ്ടിരുന്നില്ല. പിന്നീട് തിരിച്ചറിഞ്ഞതോടെ ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. യുവതി പങ്കുവച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+