ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതില്‍: ഇടുക്കിയുടെ ക്രമീകരണങ്ങള്‍ ഇങ്ങനെ!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലിന് ജില്ലയില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളായി. അങ്കമാലി സിഗ്‌നല്‍ ജംഗ്ഷന്‍ മുതല്‍ ആലുവദേശം കുന്നുപുറം വരെ 10 കിലോമീറ്ററാണ് ഇടുക്കി ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ വനിതാമതിലില്‍ പങ്കാളികളാകുന്നത്. അടിമാലി മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ശാന്തന്‍പാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, കരിമണ്ണൂര്‍, തൊടുപുഴ, മൂലമറ്റം, വണ്ടന്‍മേട് ഏലപ്പാറ, പീരുമേട് എന്നക്രമത്തിലാണ് അങ്കമാലി ജംഗ്ഷന്‍ മുതല്‍ സ്ത്രീകള്‍ അണിനിരക്കുക.

Woman wall

വാഹനങ്ങള്‍ പോകേണ്ട വിധം

വനിതാമതിലില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഗതാഗത തടസമില്ലാതെ യാത്രചെയ്യുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാതല സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു.അടിമാലി, മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ശാന്തന്‍പാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി മേഖലയില്‍ നിന്നുള്ളവര്‍ കോതമംഗലം, പെരുമ്പാവുരിനു സമീപം കുറുപ്പം പടിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മലയാറ്റൂര്‍ പാലം വഴി നീലീശ്വരത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് മഞ്ഞപ്ര തുറവൂര്‍ വഴി അങ്കമാലി ടൗണില്‍ എത്തണം. കരിമണ്ണൂര്‍, തൊടുപുഴ, മൂലമറ്റം, വണ്ടന്‍മേട്, ഏലപ്പാറ, പീരുമേട് മേഖലയില്‍ നിന്നുള്ളവര്‍ തൊടുപുഴ വഴി, പെരുമ്പാവൂര്‍ ടൗണിലൂടെ പാലയ്ക്കാട്ടുതാഴം പാലം വഴി ആലുവ കെ.എസ്.ആര്‍.ടി.സി റൂട്ടിലൂടെ ആലുവയ്ക്ക് സമീപം മഹിളാലയം എത്തി തുരുത്ത് പാലംചൊവ്വര പുറയാര്‍ റെയില്‍വേ ഗേറ്റ് കടന്ന് ദേശം കവലയിലും എത്തിച്ചേരണം.

Idukki
English summary
Woman wall in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X