ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ കുടുംബ പ്രശ്ന പരാതികള്‍ കുറവ്: അദാലത്തില്‍ പരാതിക്കാര്‍ എത്താതിരിക്കുന്നത് കമ്മീഷന് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നെന്ന് വനിത കമ്മിഷന്‍!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയില്‍ കുടുംബ പ്രശന്ങ്ങള്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. കളക്രട്റ്റേറ്റില്‍ വനിതാകമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൂടുതലും സ്വത്തും വസ്തുക്കളും സംബന്ധമായ പ്രശ്നങ്ങളാണ് അദാലത്തില്‍ എത്തിയതെന്നും അവര്‍ പറഞ്ഞു.

<strong>അന്തര്‍സംസ്ഥാന മോഷ്ടാവ് മുട്ടാണി സിദ്ദിഖ് പിടിയില്‍: നൂറ്റമ്പതിലേറെ മോഷണക്കേസുകളിലെ പ്രതി</strong>അന്തര്‍സംസ്ഥാന മോഷ്ടാവ് മുട്ടാണി സിദ്ദിഖ് പിടിയില്‍: നൂറ്റമ്പതിലേറെ മോഷണക്കേസുകളിലെ പ്രതി

അദാലത്തില്‍ പരാതിക്കാര്‍ എത്താതിരിക്കുന്നത് കമ്മീഷന് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നതായും, പരാതി നല്‍കി മൂന്നോളം അദാലത്തുകളില്‍ ഹാജരാകാത്ത വാദികളോട് വിശദീകരണം ആവശ്യപ്പെടുമെന്നും ജോസഫൈന്‍ പറഞ്ഞു. വാദിയും പ്രതിയും അദാലത്തുകളില്‍ എത്താതിരിക്കുന്നത് അദാലത്തുകള്‍ നീണ്ടുപോകുന്നതിന് കാരണമാകുന്നു. മാത്രമല്ല അത് കമ്മീഷന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Women commission

സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും അപമാനത്തിനും ജാതി, മത വേര്‍തിരിവില്ലെന്നും സമൂഹത്തില്‍ നിരവധി സംഘടനകളുണ്ടെണ്‍ങ്കിലും ശബരിമല സ്ത്രീ പ്രവേശനം അടക്കുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയം മാത്രമാണെന്നും അവര്‍ ചൂണ്‍ണ്ടിക്കാട്ടി.

മെഗാ വനിതാ അദാലത്തില്‍ 105 കേസുകള്‍ പരിഗണിച്ചു. 8 കേസുകളില്‍ പരാഹാരം കാണുകയും, 53 കേസുകള്‍ വിവിധ കാരണങ്ങളാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് കേസുകള്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തു . രണ്ടു കേസുകള്‍ വനിതാ കമ്മീഷന്‍ ഹെഡ് ഓഫീസിന് കൈമാറി. ഭൂമി സംബന്ധമായ കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. ലോക്കല്‍ ചാനല്‍ വഴി സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസ് കമ്മീഷന്‍ പരിഗണിക്കുകയും സൈബര്‍ കുറ്റകൃത്യമായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

Idukki
English summary
Women Commission's mega adalath in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X