ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വനിത കമ്മീഷന്റെ മെഗാ അദാലത്ത്; ജില്ലയിൽ തൊഴില്‍ മേഖലകളിലെ പീഢന കേസുകള്‍ പത്തിലധികം.... തീര്‍പ്പായത് 34 കേസുകള്‍!

  • By Desk
Google Oneindia Malayalam News

ഇടുക്കി: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ അധ്യക്ഷതയില്‍ ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ മെഗാ അദാലത്തില്‍ 92 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 34 എണ്ണം തീര്‍പ്പാക്കി. 12 കേസില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു കക്ഷികളും ഹാജരാകാത്തതിനാല്‍ 23 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. തൊഴില്‍ മേഖലയിലെ പീഢനങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം കേസുകളാണ് കമ്മീഷന്റെ മുന്നിലെത്തിയത്.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

വിവിധ ഇടങ്ങളില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പീഢനങ്ങളുടെ പരാതികല്‍ കമ്മീഷന്‍ പരിശോധിച്ചു. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട നിരവധി കേസുകളും അദാലത്തിലെത്തി. വീടുകളില്‍ ഏകാന്തവാസമനുഭവിക്കുന്ന അമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങളും വിവിധ പരാതികളായി അദാലത്തില്‍ എത്തിയിരുന്നു. അടുത്ത അദാലത്ത് 23ന് നടക്കും.

Women commission

കമ്മീഷനംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, അഡ്വ.എം.എസ് താര, വനിതാകമ്മീഷന്‍ ഡയറക്ടര്‍ എസ്.പി വി.യു കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.സുരേഷ് കുമാര്‍, എസ്.ഐ എല്‍ രമ, ഇടുക്കി വനിതാസെല്‍ എസ്.ഐ സീന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവിധ കേസുകളില്‍ അദാലത്ത് നടന്നത്.

Idukki
English summary
Women Commission's mega adalath in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X