ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീയെ തളച്ചിടുന്നു; സ്ത്രീയെ വെറും ഒരു ശരീരമായി മാത്രം ഒതുക്കി നിർത്തുന്നതിൽ മാറ്റം വരുത്തേണ്ട സമയമായെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍

  • By Desk
Google Oneindia Malayalam News

ഇടുക്കി: ചെമ്പക തൊഴു കുടി ആദിവാസി കോളനി വനിതാ കമ്മിഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ സന്ദര്‍ശിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീജീവിതങ്ങളെ തളച്ചിടുന്ന സാഹചര്യങ്ങളാണ് കമ്മീഷന്‍ ഇവിടെ കണ്ടത്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, തൊഴിലും വരുമാനവും, ആരോഗ്യ പരിരക്ഷയും എല്ലാ മുള്ള കോളനിയില്‍ സ്ത്രീകളുടെ ആര്‍ത്തവ കാലത്ത്, അശുദ്ധി കല്പിക്കപ്പെട്ട് മാറ്റി നിര്‍ത്തപെടുന്ന സ്ത്രീ ജീവിതം ഈ നൂറ്റാണ്ടിലും തുടരുന്നുവെന്നത് അപമാനകരവും മാറ്റപെടേണ്ടതുമാണന്ന് ഡോ. ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു.

<strong>മുരിക്കാശ്ശേരിയില്‍ കെയര്‍ ഹോം വീടുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി; പ്രളയാതിജീവനം... ജൂലൈ 31വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി</strong>മുരിക്കാശ്ശേരിയില്‍ കെയര്‍ ഹോം വീടുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി; പ്രളയാതിജീവനം... ജൂലൈ 31വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി

ആര്‍ത്തവകാലത്ത് ഈ കോളനിയിലെ സ്ത്രീകളെ സ്വന്തം വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള ഒറ്റമുറിയിലേക്ക് മാറ്റും. ആര്‍ത്തവ കാലം കഴിഞ്ഞാലെ സ്വന്തം വീട്ടില്‍ പ്രവേശനമുള്ളൂ. പ്രസവഘട്ടത്തിലും 21 ദിവസം അമ്മയും കുഞ്ഞും ഈ മുറിയില്‍ കഴിയണം. ഭര്‍ത്താവിന് പോലും അവിടേക്ക് പ്രവേശനമില്ല.

Dr. Shahida Kamal

സ്ത്രീ പുരോഗമന കേരളത്തില്‍, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയും സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും സാമൂഹ്യ ഭരണ രംഗത്തുമെല്ലാം മികച്ച നേട്ടം കൈവരിക്കുകയും ചെയ്തിട്ടും സ്ത്രീയെ വെറും ഒരു ശരീരമായി മാത്രം ഒതുക്കി കാണുകയും ചെയ്യുന്ന മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും ഷാഹിദാ കമാല്‍ പറഞ്ഞു ഒന്നിലധികം സ്തീകള്‍ക്ക് ഒരേ സമയം ആര്‍ത്തവുണ്ടാവുകയോ, പ്രസവിക്കുകയോ ചെയ്താല്‍ അവരെല്ലാവരും ഒരുമിച്ച് ഈ ഒറ്റമുറിയില്‍ തന്നെ താമസിക്കേണ്ടി വരുമെന്നതാണ് ഏറെ കഷ്ടം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്മീഷന്‍ ഇടപെടുമെന്നും ഡോ. ഷാഹിദ കമാല്‍ അറിയിച്ചു.

Idukki
English summary
Women's commission member Dr. Shahida Kamal visits Adivasi colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X